ജയനെ അനുകരിച്ച് ഭീമന്‍ രഘു; ഷീലയായി സണ്ണി ലിയോണി, പാന്‍ ഇന്ത്യന്‍ സുന്ദരി ടീസര്‍ പുറത്ത്

സണ്ണി ലിയോണിയെയും ടീസറില്‍ കാണാം. 
പാന്‍ ഇന്ത്യന്‍ സുന്ദരി ടീസര്‍
പാന്‍ ഇന്ത്യന്‍ സുന്ദരി ടീസര്‍
Updated on
1 min read


 
ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ആദ്യ മലയാളം വെബ് സീരിസ് പാന്‍ ഇന്ത്യന്‍ സുന്ദരി ടീസര്‍ റിലീസ് ചെയ്തു. 'ശരപഞ്ജരം' സിനിമയില്‍ നടന്‍ ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട രംഗം അനുകരിക്കുന്ന ഭീമന്‍ രഘുവാണ് ടീസറില്‍ ശ്രദ്ധനേടുന്നത്. സണ്ണി ലിയോണിയെയും ടീസറില്‍ കാണാം. 

ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആര്‍ ഒടിടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന  'പാന്‍ ഇന്ത്യന്‍ സുന്ദരി'യുടെ  കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. എച്ച് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.  പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തിരക്കഥ. 

മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് പാന്‍ ഇന്ത്യന്‍ സുന്ദരി. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര്‍ ആകുന്ന ഈ സീരീസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com