'രാവണപ്രഭു തൊട്ട് തുടങ്ങിയ കോമ്പോ, ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരും'

റിയൽ ലൈഫിൽ അടുത്ത സു​ഹൃത്താണ് മോഹൻലാലെന്ന് സിദ്ദീഖ്
മോഹൻലാൽ, സിദ്ദീഖ്/ ഫെയ്‌സ്‌ബുക്ക്
മോഹൻലാൽ, സിദ്ദീഖ്/ ഫെയ്‌സ്‌ബുക്ക്
Updated on
1 min read

ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന ആളാണ് മോഹൻലാലെന്ന് നടൻ സിദ്ദീഖ്. ഖൽബ് എന്ന സിനിമയുടെ ഓഡിയോ  ലോഞ്ചിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സിനിമയിൽ ആളുകൾക്ക് തങ്ങൾ നേർക്കുനേർ നിൽക്കുന്നതാണ് കാണാൻ ഇഷ്‌ടമെങ്കിലും റിയൽ ലൈഫിൽ ഇരുവരും അടുത്ത സുഹൃത്തുക്കളെന്ന് സിദ്ദീഖ് പറഞ്ഞു. നേര് സിനിമ വൻ വിജയമായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'രാവണപ്രഭു തൊട്ട് തുടങ്ങിയതാണ് ഞങ്ങളുടെ കോമ്പോ. അതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കില്‍ പോലും എല്ലാവരും ഇഷ്ടപ്പെടുന്ന കോമ്പിനേഷനാണ് അത്. പ്രത്യേകിച്ച് ഓപ്പോസിറ്റ് ആണെങ്കില്‍ പൊതുവേ ആളുകള്‍ക്ക് വലിയ സന്തോഷമാണ്. അത് സിനിമയിൽ മാത്രമേ ഒളളൂ. ജീവിതത്തിൽ അടുത്ത സുഹൃത്താണ്. മോതിരം വരെ ഊരി തരുന്ന ആളാണ്. അത് പ്രത്യേക സന്തോഷമാണ്. 

പുതുവത്സരത്തില്‍ ലാല്‍ എനിക്ക് അയച്ച ഫോട്ടോയാണ് ഞാൻ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. അത് സിനിമയിലേതല്ല. സെറ്റിൽ ഞങ്ങള്‍ രണ്ടുപേരും സംസാരിച്ച് നിന്നപ്പോള്‍ അറിയാതെ എടുത്ത ചിത്രമാണ്'–സിദ്ദീഖ് പറയുന്നു. ദൃശ്യം രണ്ടിന്റെ വിജയിത്തിന് ശേഷം ജീത്തു ജോസഫ്–മോഹൻലാൽ ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് നേര്. അഭിഭാഷകന്റെ വേഷത്തിൽ മോഹൻലാൽ എത്തിയ ചിത്രം ഒരു കോർട്ട് റൂം ത്രില്ലറാണ്. പ്രിയാമണി, അനശ്വര രാജൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com