അമല പോൾ അമ്മയാവുന്നു: പുതുവർഷത്തിൽ സന്തോഷവാർത്തയുമായി താരം

സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പമാണ് ​ഗർഭിണിയാണെന്ന വിവരം അറിയിച്ചത്
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പുതുവർഷത്തിൽ സന്തോഷവാർത്തയുമായി നടി അമല പോൾ. അമ്മയാവാൻ ഒരുങ്ങുന്ന വിവരമാണ് താരം ആരാധകരുമായി പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പമാണ് ​ഗർഭിണിയാണെന്ന വിവരം അറിയിച്ചത്. 

നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോൾ അറിയാം- എന്ന കുറിപ്പിലായിരുന്നു ചിത്രങ്ങൾ. നിറവയറുമായി നിൽക്കുന്ന അമല പോൾ ആണ് ചിത്രത്തിൽ. ഭർത്താവ് ജ​ഗത് ദേശായിയും ചിത്രങ്ങളിലുണ്ട്. 

2023 നവംബറിലായിരുന്നു അമല പോളിന്റെ വിവാഹം. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് വരൻ. അമല പോളിന്റെ പിറന്നാൾ ദിനത്തിലാണ് ജ​ഗത് പ്രപ്പോസ് ചെയ്യുന്നത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  അമല പോളിൻറെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകൻ എ എൽ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ൽ വേർപെടുത്തിയത്. സിനിമയിലും സജീവമാണ് താരം. ജീത്തു ജോസഫ് നിർമിക്കുന്ന ലെവൽ ക്രോസിലും താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com