പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തേക്കുറിച്ച് പ്രതീക്ഷകൾ ഏറെയായിരുന്നു. എന്നാൽ ആരാധകരെ തൃപ്തിപ്പെടുത്താൻ ചിത്രത്തിനായി. ഇപ്പോൾ ‘ഗോൾഡ്’ സിനിമയുടെ ഇതുവരെ പുറത്തുവിടാത്ത ടീസർ റിലീസ് ചെയ്തിരിക്കുകയാണ് അൽഫോൺസ്.
ഗോള്‍ഡിന്റെ റിലീസ് ചെയ്യാത്ത പാതിവെന്ത ടീസര്‍. ഗോള്‍ഡ് ആരാധകര്‍ക്കു വേണ്ടി. ലോഗോ ഡിസൈന്‍ ചെയ്യുന്നതിനും കളര്‍ കറക്ഷന് നടത്തുന്നതിനും സൗണ്ട് ഡിസൈന്‍ ചെയ്യുന്നതിനും ബിജിഎം ഇടുന്നതിനും മുന്‍പ്. നിങ്ങള്‍ ഇത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പാതി വെന്ത ടീസറാണ്.- എന്നാണ് അല്‍ഫോണ്‍സ് കുറിച്ചത്.
2022 ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തിയ അൽഫോൻസ് പുത്രൻ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ്, നയൻതാര, സൈജു കുറുപ്പ്, ഷമ്മി തിലകൻ, വിനയ് ഫോർട്ട്, ലാലു അലക്സ് തുടങ്ങിയ വലയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. തിയറ്ററുകളിലും ചിത്രം ശ്രദ്ധനേടിയില്ല. പിന്നാലെ തിയറ്റർ ഉടമകൾ ഉൾപ്പടെയുള്ളവർക്കെതിരെ ആരോപണവുമായി അൽഫോൺസ് രംഗത്തെത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ