മമ്മൂട്ടിയുടെ മകനായി ജീവ: വൈഎസ് ജ​ഗന്റെ ജീവിതം പറഞ്ഞ് 'യാത്ര 2', ടീസർ

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജ​ഗന്റെ രാഷ്ട്രീയ യാത്രയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മ്മൂട്ടി പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം യാത്ര വൻ വിജയമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. യാത്ര 2 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ജീവയാണ് നായകനായി എത്തുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജ​ഗന്റെ രാഷ്ട്രീയ യാത്രയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഭാ​ഗം ഒരുക്കിയ മഹി വി. രാഘവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വൈഎസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. അ​ദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിൽ എത്തിച്ച പദയാത്രയെ ആസ്പദമാക്കിയാണ് 2019ൽ റിലീസ് ചെയ്ത യാത്രയിൽ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിൽ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജ​ഗന്റെ രാഷ്ട്രീയ പ്രവേശനമാണ് പറയുന്നത്.  വൈഎസ്ആറിന്റെ മരണശേഷം ജ​ഗൻ കടന്നുപോകുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. 

ആദ്യ ഭാ​ഗം റിലീസ് ചെയ്ത് നാല് വർഷങ്ങൾക്ക് ശേഷമാണ് യാത്ര 2 വരുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ മമ്മൂട്ടി എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം മധി. കേതകി നാരായൺ, സുസന്നെ ബെർനെറ്റ്, മഹേഷ് മഞ്ജരേക്കർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ത്രീ ആറ്റം ലീവ്‌സ്, വി സെല്ലുലോയിഡ്, ശിവ മേക്ക എന്നിവർ സംയുക്തമായാണ് 'യാത്ര 2' എന്ന ചിത്രം നിർമിക്കുന്നത്. മദിയാണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ. 2024 ഫെബ്രുവരി 8 ന് ചിത്രം തിയറ്ററുകളിലെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com