ഓട്ടോയിൽ വന്നിറങ്ങുന്ന ധ്യാൻ/ വിഡിയോ സ്ക്രീൻഷോട്ട്
ഓട്ടോയിൽ വന്നിറങ്ങുന്ന ധ്യാൻ/ വിഡിയോ സ്ക്രീൻഷോട്ട്

ഓട്ടോ വിളിച്ച് ഡബ്ബിങ്ങിനെത്തി ധ്യാൻ ശ്രീനിവാസൻ; ട്രോളി വിനീത്, മീൻ വാങ്ങാൻ വരുന്നപോലെയെന്ന് കമന്റ്

ഷർട്ടും ഷോർട്സും ധരിച്ച് സിംപിൾ ലുക്കിൽ ഓട്ടോയിൽ വന്നിറങ്ങുന്ന ധ്യാനിനെയാണ് വിഡിയോയിൽ കാണുന്നത്
Published on

പ്രണവ് മോഹൻലാലിനേയും ധ്യാൻ ശ്രീനിവാസനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ധ്യാൻ ചിത്രത്തിൽ എത്തുന്നത് വമ്പൻ മേക്കോവറിലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഡബ്ബിങ്ങിനായുള്ള ധ്യാനിന്റെ വരവാണ്. ഓട്ടോയിലാണ് താരം ഡബ്ബിങ്ങിന് വന്നിറങ്ങിയത്. അനിയനെ ട്രോളിക്കൊണ്ട് വിനീത് ശ്രീനിവാസൻ തന്നെയാണ് വിഡിയോ പങ്കുവച്ചത്. 

വർഷങ്ങൾക്കു ശേഷത്തിന്റെ ഡബ്ബിന് വന്ന ധ്യാൻ.- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഷർട്ടും ഷോർട്സും ധരിച്ച് സിംപിൾ ലുക്കിൽ ഓട്ടോയിൽ വന്നിറങ്ങുന്ന ധ്യാനിനെയാണ് വിഡിയോയിൽ കാണുന്നത്. വിഡിയോ എടുക്കുന്നതുകണ്ട് ചിരിച്ചുകൊണ്ട് എന്താണ് എന്ന് ധ്യാൻ ചോദിക്കുന്നുണ്ട്. ഓട്ടോക്കൂലി നൽകാൻ ധ്യാൻ ഡ്രൈവറോട് ഫോൺ നമ്പർ ചോദിക്കുന്നതും വിഡിയോയിൽ കാണാം. ചിത്രത്തിൻറെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യത്തെ ടാഗ് ചെയ്തു കൊണ്ടാണ് വിനീത് വിഡിയോ പങ്കുവച്ചത്. 

നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. മീൻ വേടിക്കാൻ വരണ പോലെയാണ് ചെക്കൻ ഡബ്ബിങ്ങിന് വരുന്നത്- എന്നായിരുന്നു ഒരാളുടെ കമന്റ്. പടം ലോ ബജറ്റ് ആണന്നു പറയാതെ പറഞ്ഞ ഡയറക്ടർ ബ്രില്യൻസ് എന്നാണ് മറ്റൊരാൾ കുറിച്ചത്. ധ്യാൻ സിംപിൾ ആണ്. ബട്ട് പവർഫുൾ- എന്നായിരുന്നു മറ്റൊരു കമന്റ്.

ഹൃദയം സിനിമയ്ക്ക് ശേഷം പ്രണവും വിനീതും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com