മാലിദ്വീപിലേക്കുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്തു; അടുത്ത ആഴ്ച ലക്ഷദ്വീപില്‍ പോകുമെന്ന് നാഗാര്‍ജുന

മാലിദ്വീപിലേക്കുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്ത താരം അടുത്ത ആഴ്ച ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ്
നാഗാര്‍ജുന/ചിത്രം: ഫേയ്സ്ബുക്ക്
നാഗാര്‍ജുന/ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ട വെക്കേഷന്‍ സ്‌പോട്ടാണ് മാലി ദ്വീപ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇരു രാജ്യങ്ങളുമായുള്ള ബന്ധം മോശമായിരിക്കെ മാലിദ്വീപ് വെക്കേഷന്‍ കാന്‍സല്‍ ചെയ്തിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന. 

മാലിദ്വീപിലേക്കുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്ത താരം അടുത്ത ആഴ്ച ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ ചിത്രമായ നാ സാമി രംഗയുടെ പ്രമോഷന്‍ ചടങ്ങിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലേക്കാണ് താരത്തിന്റെ യാത്ര. 

ബിഗ് ബോസിനും നാ സാമി രംഗയ്ക്കും വേണ്ടി ഇടവേളയില്ലാതെ ജോലി ചെയ്യുകയായിരുന്നു. 17ന് കുടുംബത്തിനൊപ്പം മാലിദ്വീപില്‍ അവധിആഘോഷിക്കാനായി പോകാനിരുന്നതാണ്. ഇപ്പോള്‍ ഞാന്‍ എന്റെ ടിക്കറ്റ് കാന്‍സല്‍ ചെയ്തു. അടുത്ത ആഴ്ച ലക്ഷദ്വീപില്‍ പോകാനിരിക്കുകയാണ്.- നാഗാര്‍ജുന പറഞ്ഞു. സംഗീതജ്ഞന്‍ എംഎം കീരവാണിയും സംഗീതജ്ഞന്‍ ചന്ദ്രബോസുമായുള്ള സംസാരത്തിനിടെയായിരുന്നു നാഗാര്‍ജുന ലക്ഷദ്വീപ് വെക്കേഷനേക്കുറിച്ച് പറഞ്ഞത്. 

പേടികൊണ്ടല്ല ടിക്കറ്റ് കാന്‍സല്‍ ചെയ്തതെന്നും അത് ആരോഗ്യകരമല്ല എന്ന് തോന്നിയതുകൊണ്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെക്കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആരോഗ്യകരമല്ല, അത് ശരിയല്ല. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. 150 കോടിജനങ്ങളുടെ നേതാവ്. അദ്ദേഹത്തോടുള്ള പെരുമാറ്റം ശരിയല്ല. അവര്‍ ചെയ്തതിനുള്ള തിരിച്ചടി അവര്‍ക്ക് ലഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER