
മലയാള സിനിമയ്ക്ക് പുത്തൻ റെക്കോർഡുകൾ സമ്മാനിച്ച് മുന്നേറുകയാണ് എംപുരാൻ. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ 200 കോടി ക്ലബ്ബിലടക്കം ഇടംനേടിയ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങി ഭാഷകളിൽ മാർച്ച് 27ന് ആയിരുന്നു എംപുരാൻ റിലീസ് ചെയ്തത്. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായി തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരം ഇന്ത്യൻ ബോക്സോഫീസിൽ ആകെ നേടിയത് 84.40 കോടി രൂപയാണ്.
ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ബുധനാഴ്ച ചിത്രം ഏകദേശം 5.50 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഏഴ് ദിവസത്തിനുള്ളിൽ എംപുരാൻ ഇന്ത്യയിൽ ഏകദേശം 84.40 കോടി രൂപ കളക്ഷൻ നേടിയെന്നും സൈറ്റിൽ പറയുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ എംപുരാന്‍റെ റീ എഡിറ്റ് പതിപ്പ് തിയറ്ററുകളിൽ പ്രദര്‍ശനം ആരംഭിച്ചിരുന്നു.
എന്നാൽ ഒരാഴ്‌ച പിന്നിടുമ്പോൾ നേരത്തെ ലഭിച്ച കളക്ഷനില്‍ നിന്നും നേരിയ തോതിലുള്ള ഇടിവ് കാണാം. ചിത്രത്തിന്റെ റീ എഡിറ്റ് കളക്ഷനെ ബാധിച്ചോ എന്നാണ് സിനിമാ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്. ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവിസുമാണ് ചിത്രം നിര്‍മിച്ചത്. എന്നാൽ വരുംദിവസങ്ങളിൽ എന്തെങ്കിലും ബോക്സോഫീസ് മാജിക് സംഭവിച്ചാൽ ഇന്ത്യയിലും 100 കോടി കളക്ഷൻ എന്ന നിലയിലേക്ക് എംപുരാൻ കടക്കും.
എംപുരാൻ ഇന്ത്യയിലെ കളക്ഷൻ ഇങ്ങനെ
ഒന്നാം ദിവസം: 21 കോടി രൂപ
രണ്ടാം ദിവസം: 11.1 കോടി രൂപ
മൂന്നാം ദിവസം: 13.25 കോടി രൂപ
നാലാം ദിവസം: 13.65 കോടി രൂപ
അഞ്ചാം ദിവസം: 11.15 കോടി രൂപ
ആറാം ദിവസം: 8.55 കോടി രൂപ
ഏഴാം ദിവസം: 5.50 കോടി രൂപ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക