ഉറപ്പിച്ചോ ആമിർ ഖാൻ ഉണ്ട്! കൂലിയിലെ കോമ്പിനേഷൻ സീനുകളെക്കുറിച്ച് നടൻ ഉപേന്ദ്ര

ചിത്രത്തിൽ രജനികാന്തിനും നാ​ഗാർജുനയ്ക്കുമൊപ്പം കന്നഡ നടൻ ഉപേന്ദ്രയും എത്തുന്നുണ്ട്.
Coolie
കൂലിഎക്സ്
Updated on

ലോകേഷ് കനകരാജ് - രജനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലിയുടെ ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ തന്നെ സിനിമാ പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് ലഭിക്കുന്ന ഹൈപ്പും വളരെ വലുതാണ്. കൂലിയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില ലൊക്കേഷന്‍ ചിത്രങ്ങളും മറ്റ് അഭിനേതാക്കള്‍ പങ്കുവെച്ച വിഡിയോകളും ആമിര്‍ ഖാന്‍ കൂലിയില്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു.

ചിത്രത്തിൽ രജനികാന്തിനും നാ​ഗാർജുനയ്ക്കുമൊപ്പം കന്നഡ നടൻ ഉപേന്ദ്രയും എത്തുന്നുണ്ട്. പുതിയ ചിത്രമായ 45 ന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. കൂലിയിൽ നാഗാർജുന, ആമിർ ഖാൻ തുടങ്ങിയവർ ഉണ്ടല്ലോ എന്ന് ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ 'അതേ, എനിക്ക് അവർക്കൊപ്പം കോമ്പിനേഷൻ സീനുകളുണ്ട്' എന്നായിരുന്നു നടന്റെ മറുപടി.

ഉപേന്ദ്രയുടെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കൂലിയിൽ രജനികാന്ത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായാണ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ശ്രുതി ഹാസൻ, സത്യരാജ്, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ നടി പൂജ ഹെഗ്‌ഡെയുടെ ഒരു ഐറ്റം ഡാൻസും ചിത്രത്തിലുണ്ടാകും.

ജയിലർ 2 വിന്റെ തിരക്കിലാണ് രജനികാന്ത് ഇപ്പോൾ. സിതാരെ സമീൻ പർ ആണ് ആമിർ ഖാന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഓ​ഗസ്റ്റ് 14 നാണ് ചിത്രം റിലീസ് ചെയ്യുക. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com