'ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു'

മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നെന്നേക്കുമായി നിലകൊള്ളും.
People pay last respects to Pope Francis, at the Catholic Church in Chennai
ഫ്രാന്‍സിസ് പോപ്പിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു - മമ്മൂട്ടിപിടിഐ
Updated on
1 min read

കൊച്ചി: ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടിയും മാര്‍പാപ്പയെ അനുസ്മരിച്ചു. ലോകത്തിന് കുലീനനായ ഒരു ആത്മാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മമ്മൂട്ടി പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മമ്മൂട്ടി ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ചത്. 'ഇന്ന് ലോകത്തിന് കുലീനനായ ഒരു ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത എന്നെന്നേക്കുമായി നിലകൊള്ളും. അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.' മമ്മൂട്ടി എഴുതി.

പ്രധാനമന്ത്രി നരേന്ദ്ര മോദി

'ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ വളരെയധികം വേദനിക്കുന്നു. വേദനയുടെ ഈ മണിക്കൂറില്‍ ആഗോള കത്തോലിക്കാ സഭയെ എന്റെ അനുശോചനം അറിയിക്കുന്നു. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാര്‍പാപ്പയെ ലോകമെമ്പാടുമുള്ളവര്‍ ഓര്‍മിക്കും. ഏറ്റവും പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം സേവനം ചെയ്തു. പ്രതിസന്ധി നേരിടുന്നവര്‍ക്കു മുന്‍പില്‍ പ്രതീക്ഷയുടെ വെട്ടമായി. മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറച്ച് സ്‌നഹേത്തോടെ ഓര്‍ക്കുന്നു. ഇന്ത്യക്കാരോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്‌നേഹം എല്ലായിപ്പോഴും ഓര്‍മിക്കപ്പെടും. ദൈവത്തിന്റെ കരുണയില്‍ അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ.'

രാഹുല്‍ ഗാന്ധി

'കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ഞാന്‍ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു, അസമത്വത്തിനെതിരെ നിര്‍ഭയമായി സംസാരിച്ചു, സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പമാണ് എന്റെ ചിന്തകള്‍.''അഹീെ ഞലമറ'വളരെ ക്ഷീണിതനായിരുന്നു, ഇന്നലെ കാണാനായതില്‍ സന്തോഷം'

മുഖ്യമന്ത്രി പിണറായി വിജയന്‍

'മനുഷ്യ സ്‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീന്‍ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേര്‍ന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com