
കൊച്ചി: താരങ്ങളുടെ ഉയർന്ന പ്രതിഫലം താങ്ങാനാകുന്നില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. പുതിയ അഭിനേതാക്കൾ പോലും ഉയർന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്നും സംഘടന പറയുന്നു. വിവിധ സിനിമ സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷം സിനിമാ നിർമാണം നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കാനാണ് തീരുമാനം. പ്രതിഫലം കൂടാതെ അഭിനേതാക്കൾക്ക് ജിഎസ്ടിയും നൽകണം.
കൂടാതെ വിനോദ നികുതിയും സര്‍ക്കാര്‍ പിരിക്കുന്നു. ആദ്യഘട്ടമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയെ വിവരങ്ങള്‍ ധരിപ്പിക്കും. ഉയരുന്ന ചെലവിന്റെ പ്രത്യാഘാതങ്ങള്‍ വിതരണക്കാരെയും തിയറ്ററുടമകളെയും ബാധിക്കുന്നതിനാല്‍ അവരുടെ സംഘടനകളെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനയായ 'അമ്മ'യ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഡബ്ബിങ്ങിനു മുന്‍പ് എന്ന വ്യവസ്ഥ മാറ്റി റിലീസിനു മുന്‍പ് മുഴുവന്‍ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 'അമ്മ'യുമായി വിശദമായ ചര്‍ച്ച നടത്താനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക