'ഞങ്ങളുടെ ഹാട്രിക്ക്, ഇത് എപ്പിക് ആയിരിക്കും'; നാനി - അനിരുദ്ധ് കോമ്പോ വീണ്ടും, 'ദ് പാരഡൈസ്' അപ്ഡേറ്റ്
'ദസറ' എന്ന ചിത്രത്തിന് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡെലയും വീണ്ടുമൊന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ദ് പാരഡൈസ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു വൻ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.
ജെഴ്സി, ഗാങ്‌ലീഡർ എന്നീ സിനിമകൾക്ക് ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ഞങ്ങളുടെ ഹാട്രിക്ക്, ഇത് എപ്പിക് ആയിരിക്കും', എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിലേക്ക് അനിരുദ്ധ് എത്തിയെന്ന സന്തോഷം നാനി പങ്കുവെച്ചത്. ഒരു വയലന്റ് ആക്ഷൻ ചിത്രമാണിത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യം സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ ആരംഭിച്ചിരുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിനായി വൻ തയ്യാറെടുപ്പുകളാണ് നാനി നടത്തുന്നത്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. എന്നാൽ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരമൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക