
കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച് വിഎസ് സനോജ് കഥയും സംവിധാനവും നിർവഹിച്ച അരിക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ പൃഥ്വിരാജ് ആണ് ഫെയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സെന്തിൽ കൃഷ്ണ, ഇർഷാദ് അലി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നത്. മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥ പറയുകയാണ് ചിത്രം.
റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1960 കളിൽ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യ മാറ്റം ഒരു തൊഴിലാളി കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ഈ മാസം ചിത്രം തിയറ്ററുകളിലെത്തും. വി.എസ് സനോജ്, ജോബി വർഗീസ് എന്നിവരാണ് തിരക്കഥ. ഛായാഗ്രഹണം മനേഷ് മാധവൻ., എഡിറ്റർ- പ്രവീൺ മംഗലത്ത്, പശ്ചാത്തലസംഗീതം- ബിജിബാൽ, പ്രൊഡക്ഷൻ ഡിസൈൻ - ഗോകുൽദാസ്.
സൗണ്ട് ഡിസൈൻ- രാധാകൃഷ്ണൻ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈൻ- അനുപ് തിലക്, ലൈൻ പ്രെഡ്യൂസർ- എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീഹരി ധർമ്മൻ, വസ്ത്രാലങ്കാരം- കുമാർ എടപ്പാൾ, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കളറിസ്റ്റ്- യുഗേന്ദ്രൻ, കാസ്റ്റിംഗ് ഡയറക്ടർ- അബു വളയംകുളം, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, ടൈറ്റിൽ, പോസ്റ്റർ ഡിസൈൻ- അജയൻ ചാലിശ്ശേരി, മിഥുൻ മാധവ്, പിആർഒ- സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക