

എംപുരാനിലെ 15-ാമത്തെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. നെടുമ്പള്ളി അച്ചൻ എന്ന കഥാപാത്രമായി ലൂസിഫറിലെത്തിയത് സംവിധായകൻ ഫാസിൽ ആയിരുന്നു. ഇപ്പോഴിതാ എംപുരാനിലും ഫാസിൽ എത്തിയിരിക്കുകയാണ്. ലൂസിഫറിൽ തന്നെ പൃഥ്വിരാജ് എന്ന പ്രതിഭയെ താൻ മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം ആവശ്യമായത് അഭിനേതാക്കളിൽ നിന്ന് നേടിയെടുക്കുമെന്നും ഫാസിൽ പറഞ്ഞു.
ഒരു തയ്യാറെടുപ്പും ഇല്ലാതെയാണ് സെറ്റിൽ പോയതെന്നും എന്നാൽ സിനിമയുടെ ഡബ്ബിങ് സമയത്ത് തനിക്ക് ഏറ്റവും കൂടുതൽ തൃപ്തി കിട്ടിയ റോൾ ആണ് 'നെടുമ്പള്ളി അച്ചൻ' എന്നും ഫാസിൽ വിഡിയോയിൽ പറഞ്ഞു. ആ കഥാപാത്രമായി തന്നെ കാസ്റ്റ് ചെയ്തതിന് രാജുവിനോട് നന്ദി പറയണമെന്ന് തോന്നി. അത്ര മിടുക്കനായ ഒരു കാസ്റ്റിങ് ഡയറക്ടറാണ്, അഭിനയത്തെക്കുറിച്ച് ആഴത്തിൽ അറിയാവുന്ന ആളാണ്.
എല്ലാം പഠിച്ച് സിനിമ പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുന്ന സംവിധായകനാണ് പൃഥ്വിരാജെന്നും ഫാസിൽ പറഞ്ഞു. ലൂസിഫറിലും എംപുരാനിലും 'നെടുമ്പള്ളി അച്ചൻ' എന്ന കഥാപാത്രത്തെയാണ് ഫാസിൽ അവതരിപ്പിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ വളർത്തച്ഛൻ, ഉപദേശകൻ എന്ന നിലയിലാണ് ലൂസിഫറിൽ നെടുമ്പള്ളി അച്ചനെത്തിയത്.
'എസ്തപ്പാനേ, ഇനി ഒരു മടങ്ങിവരവില്ലെങ്കിൽ ഒന്ന് കുമ്പസരിച്ച് മനസ് ശുദ്ധമാക്കിയിട്ട് പോ. ചെയ്ത പാപങ്ങൾക്കല്ലേ ഫാദർ കുമ്പസരിക്കാൻ പറ്റൂ. ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് പറ്റില്ലല്ലോ'.- എന്ന സ്റ്റീഫനും നെടുമ്പള്ളി അച്ചനും തമ്മിലുള്ള കോമ്പിനേഷൻ രംഗം തിയറ്ററുകളിൽ ശ്രദ്ധ നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates