വീണ്ടും ഞെട്ടിക്കാൻ വിജയരാഘവൻ; ആകാംക്ഷ നിറച്ച് 'ഔസേപ്പിന്‍റെ ഒസ്യത്ത്' ടീസർ

നവാഗതനായ ശരത്ചന്ദ്രൻ ആ‍ർജെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Ouseppinte Osiyathu
ഔസേപ്പിന്‍റെ ഒസ്യത്ത്
Updated on

വിജയരാഘവൻ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ചിത്രമാണ് ഔസേപ്പിന്‍റെ ഒസ്യത്ത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. നവാഗതനായ ശരത്ചന്ദ്രൻ ആ‍ർജെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എൺപതുകാരനായ ഔസേപ്പിന്‍റേയും മൂന്നാണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന.

ഒട്ടേറെ വൈകാരികമായ അഭിനയമുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്നും ടീസർ സൂചിപ്പിക്കുന്നുണ്ട്. മാർച്ച് 7നാണ് ചിത്രത്തിന്‍റെ റിലീസ്. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് ഔസേപ്പിന്‍റെ മക്കളായെത്തുന്നത്. ലെന, കനി കുസൃതി, സെറിൻ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, ബ്രിട്ടോ ഡേവീസ്, അജീഷ്, ആർ വി വാസുദേവൻ, അഖിൽ രാജ്, അജി ജോർജ്ജ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്.

മെയ്ഗൂർ ഫിലിംസിന്‍റെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് ചിത്രത്തിന്‍റെ നിർമാണം. രചന ഫസൽ ഹസൻ, ഛായാഗ്രഹണം അരവിന്ദ് കണ്ണാ ബിരൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ അബ്രഹാം ചെറിയാൻ, എക്സി.പ്രൊഡ്യൂസേഴ്സ് സുശീൽ തോമസ്, സ്ലീബ വർഗ്ഗീസ്, എഡിറ്റർ ബി അജിത് കുമാർ, സംഗീതം സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ, ബിജിഎം അക്ഷയ് മേനോൻ, ഗായകൻ ജിതിൻ രാജ്, സൗണ്ട് ഡിസൈൻ, വിപി മോഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തൈക്കൽ,

ചീഫ് അസോ.ഡയറക്ടർ കെജെ വിനയൻ, ആർട്ട് അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹ സ്വാമി, കോസ്റ്റ്യൂം അരുൺ മനോഹ‍ർ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രതാപൻ കല്ലിയൂർ, ഡിസൈൻ ആൻഡ് പബ്ലിസിറ്റി സ്റ്റിർഡ് ക്രിയേറ്റീവ്, ഡിഐ ഫ്യൂച്ചർ വർക്സ്, കളറിസ്റ്റ് രാഹുൽ പുറവ് ( ഫ്യൂച്ചർ വർക്സ് ), വി എഫ് എക്സ് അരുണ്യ മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, വിതരണം സെൻട്രൽ പിക്ചേഴ്സ്, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ ആതിര ദിൽജിത്ത്. കുട്ടിക്കാനം, ഏലപ്പാറ, ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com