'ആ തിരിച്ചറിവ് ഗോവർധന് എംപുരാനിൽ ഉണ്ടാകുന്നുണ്ട്'; ഇന്ദ്രജിത്ത്

എംപുരാൻ കുറേക്കൂടി ബി​ഗ് സ്കെയിലിലുള്ള സിനിമയാണ്.
Indrajith Sukumaran
ഇന്ദ്രജിത്ത്വിഡിയോ സ്ക്രീൻഷോട്ട്
Updated on

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എംപുരാനിലെ ഒരു നിർണായക കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ലൂസിഫറിൽ ഗോവർധനായി എത്തിയ ഇന്ദ്രജിത്തിന്റെ എംപുരാനിലെ ക്യാരക്ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകരിപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എംപുരാനിലും സത്യാന്വേഷകനായാണ് ഇന്ദ്രജിത്ത് തുടരുന്നത്.

സ്റ്റീഫൻ ആരാണെന്നും അയാളുടെ ഭൂതകാലം എന്താണെന്നറിയാനുമുള്ള യാത്രയിലെ കണ്ടെത്തലുകളുമായി ഗോവർധനൻ എംരാനിൽ തുടരുമെന്ന് ഇന്ദ്രജിത്ത് പറയുന്നു. "മഹിരാവണൻ, ഇബ്‌ലീസ്, ലൂസിഫർ... അതേ ലൂസിഫർ. ലൂസിഫറിലെ എംപുരാനിലെ സത്യാന്വേഷകിയായ ​ഗോവർധൻ. ആർക്കുമറിയാത്ത കാര്യങ്ങൾ ഇന്റർനെറ്റിലും ഡാർക്ക് വെബിലുമൊക്കെ കടന്ന് കണ്ടെത്തി ആ രഹസ്യങ്ങളൊക്കെ ലോകത്തോട് വിളിച്ചു പറയുന്ന ഒരാളാണ് ലൂസിഫറിലെ ​ഗോവർധനെന്ന കഥാപാത്രം.

ആ കഥാപാത്രം തന്നെയാണ് എംപുരാനിലും തുടരുന്നത്. ഇതിലും അതേ രീതികൾ തന്നെയാണ് ഈ കഥാപാത്രത്തിനുള്ളത്. പക്ഷേ ഇങ്ങനെയുള്ള ആളുകൾക്ക് ലോകം നമ്മുടെ വിരൽ‌ത്തുമ്പിലാണെന്നൊരു തോന്നൽ പലപ്പോഴുമുണ്ടാകും. പക്ഷേ ഇതിനൊക്കെ അപ്പുറം നമ്മളറിയാത്ത ചില കാര്യങ്ങളും ഈ ലോകത്തുണ്ട്. നമ്മൾ എത്ര അന്വേഷിച്ചാലും മറഞ്ഞിരിക്കുന്ന ചില സത്യങ്ങൾ ഈ ലോകത്തുണ്ട് എന്ന തിരിച്ചറിവും എംപുരാനിൽ ​ഗോവർധന് ഉണ്ടാകുന്നുണ്ട്.

രാജുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രൊജക്ടിൽ നിന്ന് എന്താണ് വേണ്ടത് അല്ലെങ്കിൽ ഒരു അഭിനേതാവിൽ നിന്ന് എന്താണ് വേണ്ടത് എന്നതിനേക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. തിരക്കഥയിൽ മാത്രമല്ല ഓരോ ഷോട്ടിലുമുണ്ടായിരുന്നു. കമ്മ്യൂണിക്കേറ്റീവ് ആയിട്ടുള്ള ഒരു സംവിധായകനൊപ്പം പ്രവർത്തിക്കുമ്പോൾ‌ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാണ്. സംവിധായകന് വ്യക്തമായ ധാരണയുണ്ടെങ്കിൽ അഭിനേതാവിന്റെ പകുതി കാര്യങ്ങളും ഓക്കെയാണ്.

പിന്നെ എനിക്ക് വളരെ കംഫർ‌ട്ടബിളാണ്. എന്റെ ജോലി എളുപ്പമായിരുന്നു. കാരണം രാജുവിന് അറിയാമായിരുന്നു എങ്ങനെ വേണമെന്നുള്ളത്. എംപുരാൻ കുറേക്കൂടി ബി​ഗ് സ്കെയിലിലുള്ള സിനിമയാണ്. സ്റ്റീഫൻ നെടുമ്പള്ളിയിലൂടെ പോയി ഖുറേഷി അബ്രാമിലാണ് ലൂസിഫർ കൊണ്ടു നിർത്തിയിരിക്കുന്നത്. ഇനിയങ്ങോട്ട് പല കഥകളും എംപുരാനിൽ വരും.

ആരാണ് ഇയാൾ, ഇയാളുടെ കഴിഞ്ഞ കാലം എന്തായിരുന്നു, ഇപ്പോൾ അയാളെന്താണ്, ഭാവി എന്താകും അങ്ങനെയൊക്കെയുള്ള പല ചോദ്യങ്ങളും ഈ സിനിമയിൽ നിലനിൽക്കുന്നുണ്ട്. അതിനൊക്കെയുള്ള ഉത്തരം ഒരു അളവ് വരെ ഈ സിനിമ നിങ്ങളുടെ മുൻപിൽ എത്തിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്".- ഇന്ദ്രജിത്ത് വിഡിയോയിൽ പറഞ്ഞു. മാർച്ച് 27 ന് തിയറ്ററുകളിൽ എംപുരാൻ എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com