'ശിവണ്ണ കാൻസർ മുക്തനായി', മുഴുവൻ കരുത്തുമായി തിരിച്ചുവരുമെന്ന് സൂപ്പർതാരം

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സന്തോഷവാർത്ത പങ്കുവച്ചത്
Shiva Rajkumar
ശിവ രാജ്കുമാർഇൻസ്റ്റ​ഗ്രാം
Updated on
1 min read

ന്നഡ സൂപ്പർതാരം ശിവ രാജ്കുമാർ അടുത്തിടെയാണ് താൻ കാൻസർ ബാധിതനായ വിവരം ആരാധകരെ അറിയിച്ചത്. പിന്നാലെ ചികിത്സയ്ക്കായി താരം അമേരിക്കയിലേക്ക് പോയിരുന്നു. ഇപ്പോൾ കാൻസർ മുക്തനായെന്ന വിവരം അറിയിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സന്തോഷവാർത്ത പങ്കുവച്ചത്.

മൂത്രാശയ അര്‍ബുദ ബാധിതനായ താരം അമേരിക്കയിലെ മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ചികിത്സയിൽ കഴിഞ്ഞത്. തുടർന്ന് താരത്തിന്റെ ബ്ലാഡർ നീക്കം ചെയ്തിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും പ്രാർഥിച്ച എല്ലാവരോടും നന്ദി പറയുന്നതായും താരം പറഞ്ഞു. ഭാര്യ ഗീതയ്ക്കൊപ്പമെത്തിയാണ് താരം സന്തോഷം പങ്കുവച്ചത്. ഭാര്യ തന്നെയാണ് ശിവണ്ണ കാൻസർ മുക്തനായ വിവരം ആരാധകരെ അറിയിച്ചത്.

ശിവ രാജ്കുമാറിന്റെ വാക്കുകൾ

‘സംസാരിക്കുമ്പോള്‍ വികാരാധീനനാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു, കാരണം യുഎസിലേക്ക് പോകുമ്പോള്‍ ഞാന്‍ അല്‍പ്പം വികാരഭരിതനായിരുന്നു. എന്നാല്‍ ധൈര്യം പകരാന്‍ ആരാധകര്‍ ഉണ്ട്. ചില സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡോക്ടര്‍മാരും കൂടെയുണ്ടായിരുന്നു. എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരില്‍ നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളില്‍ നിന്ന് അത് ലഭിക്കും. ആദ്യ ഘട്ടത്തില്‍ വിശ്രമമെടുത്ത് മുന്നോട്ട് പോകാനും മാര്‍ച്ചിന് ശേഷം പൂര്‍ണ ശക്തിയോടെ ജോലിയില്‍ പ്രവേശിക്കാനും ഡോക്ടര്‍മാര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ തീര്‍ച്ചയായും പഴയ ഊർജത്തോടെ വരും, എങ്ങോട്ടുംപോകില്ല. ശിവണ്ണ മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ നൃത്തത്തിലും ലുക്കിലും ഇരട്ടി ശക്തി ഉണ്ടാകും. നിങ്ങളുടെ അനുഗ്രഹത്താല്‍ ഞാന്‍ എപ്പോഴും ഊര്‍ജസ്വലനായിരിക്കും.’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

pma salam
Dirty Dishes
Deepika Padukone, Ranveer Singh
Air India and Air India Express make drug testing mandatory for all 5,000+ pilots
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com