ബാല്യകാല സുഹൃത്ത് ഇനി ജീവിതപങ്കാളി; നടി സാക്ഷി അ​ഗർവാൾ വിവാഹിതയായി

മലയാളത്തിൽ ഒരായിരം കിനാക്കളാൽ എന്ന ചിത്രത്തിൽ അഭിനയിച്ചു
Sakshi Agarwal
സാക്ഷി അ​ഗർവാൾഇൻസ്റ്റ​ഗ്രാം
Updated on

തെന്നിന്ത്യൻ നടി സാക്ഷി അഗർവാൾ വിവാഹിതയായി. നവ്നീത് ആണ് വരൻ. ഗോവയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും പ്രണയ വിവാഹമാണ്. സാക്ഷിയുടെ കുട്ടിക്കാലം മുതലുള്ള സു​ഹൃത്തായിരുന്നു നവ്നീത്.

സോഷ്യൽ മീഡിയയിലൂടെ സാക്ഷി തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്. ‘ബാല്യകാല സുഹൃത്തിൽ നിന്ന് പങ്കാളിയിലേക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും നാളുകൾ.’’–വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് സാക്ഷി അഗർവാൾ കുറിച്ചു.

2013ൽ റിലീസ് ചെയ്ത രാജാ റാണിയിലൂടെയാണ് സാക്ഷി അ​ഗർവാൾ അരങ്ങേറ്റം കുറിച്ചത്. കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായ താരം മലയാളത്തിൽ ഉൾപ്പടെ നിരവധി സിനിമകളിൽ വേഷമിട്ടു. ഒരായിരം കിനാക്കളാൽ എന്ന മലയാള ചിത്രത്തിലാണ് താരം അഭിനയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com