'ഞാൻ വയലൻസിനെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല, എന്റെ സിനികൾ രക്തരൂക്ഷിതമല്ല': മാർക്കോയെ പ്രശംസിച്ച് ബാബു ആന്റണി

തനിക്ക് ബി​ഗ് ബജറ്റ് ആക്ഷൻ സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ട്
babu antony praises marco
ബാബു ആന്റണി
Updated on
2 min read

ണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോയെ പ്രശംസിച്ച് നടൻ ബാബു ആന്റണി. മലയാളത്തിലെ ഒരു ആക്ഷൻ ചിത്രം അതിരുകൾ കടന്നു മുന്നേറുന്നത് കാണുന്നതിൽ സന്തോഷമുണ്ട് എന്നാണ് താരം കുറിച്ചത്. താൻ അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയല്ല എന്ന് പറഞ്ഞുകൊണ്ടാണ് പ്രശംസ. മാർക്കോയിലൂടെ ആക്ഷന് വലിയ സാധ്യതയുണ്ടെന്ന് മനസിലാക്കി. തനിക്ക് ബി​ഗ് ബജറ്റ് ആക്ഷൻ സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ട്. തന്റെ മകനേയും സിനിമയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണെന്നും ബാബു ആന്റണി കൂട്ടിച്ചേർത്തു.

ബാബു ആന്റണിയുടെ കുറിപ്പ്

ഒരു മലയാളം ആക്ഷന്‍ മൂവി മാർക്കോ അതിരുകള്‍ ഭേദിച്ച് മുന്നേറുന്നു എന്ന് കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. വയലന്‍സിനെ

ഞാൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്ന് വ്യക്തമാക്കട്ടെ. എന്റെ എല്ലാ സിനിമകളും രക്തരൂക്ഷിതമായിരുന്നില്ല, പൂർണമായും ആക്‌ഷൻ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അനാവശ്യമായ ബലാത്സംഗങ്ങൾ, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവയ്ക്കെതിരെ സിനിമയിൽ ആദ്യം സംസാരിച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു ഞാൻ.

'മാർക്കോ' ഒരു വയലൻസ് ചിത്രമാണെന്ന് 'മാർക്കോ'യുടെ നിർമാതാക്കൾ വ്യക്തമായി പ്രഖ്യാപിച്ചിരുന്നു, സെൻസർ ബോർഡും എ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. അതിനാൽ പ്രേക്ഷകർക്ക് ഇഷ്ടത്തിന് അനുസരിച്ച് സിനിമ തെരഞ്ഞെടുക്കാം. ചിത്രത്തിലെ അക്രമത്തെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടാകാം, പക്ഷേ ഉണ്ണിയുടെ പ്രകടനത്തെക്കുറിച്ചോ സിനിമയുടെ മേക്കിങ്ങനെക്കുറിച്ചോ ഒരു പരാതിയും ഞാൻ കേട്ടിട്ടും കണ്ടിട്ടുമില്ല. 'മാർക്കോ' എന്ന ചിത്രം അതിരുകൾ ഭേദിച്ച് മുന്നേറുന്നതിൽ ഉണ്ണി മുകുന്ദനും സംവിധായകൻ ഹനീഫ് അദേനിക്കും അഭിനന്ദനങ്ങൾ. 2025 ൽ മലയാള സിനിമകയുടെ മികച്ച തുടക്കമാണ്.

പാൻ ഇന്ത്യൻ ആശയമോ സോഷ്യൽ മീഡിയ ഇത്രയും വലിയ വളർച്ചയോ ഇല്ലാതിരുന്ന സമയത്ത് എന്റെ ഒരു സിനിമ അതിരുകൾ ഭേദിച്ച് പുറത്തുപോയിരുന്നു പക്ഷേ അത് റീമേക്കുകൾ ആയിരുന്നു. ഫാസിൽ സംവിധാനം ചെയ്ത 'പൂവിനു പുതിയ പൂന്തെന്നൽ' ആയിരുന്നു അത്. ആ ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, സിംഹള തുടങ്ങിയ ഭാഷകളിൽ റീമേക്ക് ചെയ്തു. അഞ്ച് ഭാഷാ ചിത്രങ്ങളും ഹിറ്റായി, അത് ഒരു കൾട്ട് സിനിമയായി മാറി. മലയാളത്തിൽ വില്ലൻ വേഷം ചെയ്ത എനിക്ക് തന്നെ എല്ലാ ഭാഷകളിലും അതേ വേഷം ചെയ്യാൻ അവസരം ലഭിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വില്ലന്മാരിൽ ഒരാളായി ഞാൻ മാറുകയും ചെയ്തു.

ഒരു ബിഗ് ബജറ്റ് ആക്‌ഷൻ സിനിമ ചെയ്യുക എന്നത് എന്റെ ചിരകാലാഭിലാഷമാണ്. അത്തരമൊരു ആക്ഷൻ സിനിമയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് മാർക്കോ തെളിയിച്ചിരിക്കുന്നു. ബാഹുബലി, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളും അത് നേരത്തെ തെളിയിച്ചതാണ്. എന്റെ എല്ലാ ആക്‌ഷൻ സിനിമകളും വളരെ കുറഞ്ഞ ബജറ്റിലാണ് നിർമ്മിച്ചത് അതുകൊണ്ടു തന്നെ സാങ്കേതിക പിന്തുണയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ ശരാശരി 6 മണിക്കൂർ കൊണ്ടാണ് ആക്‌ഷൻ സീക്വൻസ് ചെയ്തിരുന്നത്. പക്ഷേ, 90-കളിലെ കുട്ടികളുടെ ആരാധനാപാത്രമായി ഞാൻ മാറിയതിൽ എനിക്ക് സന്തോഷമുണ്ട്, ആയോധനകലകൾ പഠിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാൻ ജിമ്മുകളിൽ ചേരാനും പലരെയും പ്രചോദിപ്പിക്കാനും എനിക്ക് കഴിഞ്ഞു. ഉത്തമൻ, ട്വെന്റി ട്വെന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ഗ്രാൻഡ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കാക്ക മുട്ടൈ, അടങ്ക മാറു, കായംകുളം കൊച്ചുണ്ണി, മദനോൽസവം, ആർ‌ഡി‌എക്സ് തുടങ്ങിയ സിനിമകൾ അടുത്ത തലമുറയിലും എനിക്ക് മികച്ച അടിത്തറ പാകി. നല്ലൊരു പ്രോജക്റ്റ് വരുമ്പോൾ കോളജ് വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്താതെ എന്റെ മകൻ ആർതറിനെയും സിനിമാമേഖലയിൽ അവതരിപ്പിക്കാൻ പ്ലാൻ ചെയ്യുകയാണ്. കുറച്ച് വർഷങ്ങളായി അവൻ അഭിനയത്തിന്റെ വിവിധ മേഖലകളിൽ പരിശീലനം നേടുന്നുണ്ട്.

2025 ൽ എനിക്ക് ഒരു നല്ല ബജറ്റ് സിനിമയിൽ നായകനായോ സഹനായകനായോ അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭാഷ ഇപ്പോൾ ഒരു തടസ്സമല്ല അതുകൊണ്ട് തന്നെ പാൻ വേൾഡ് സിനിമകളും ആശയങ്ങളും നമുക്ക് ഏറ്റെടുക്കാൻ കഴിയും. ഞാൻ ഇപ്പോൾ കുടുംബത്തോടൊപ്പം സ്പെയിനിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ജനുവരി പകുതിയോടെ തമിഴ് സിനിമയായ സർദാർ 2, മറ്റ് രണ്ട് തമിഴ് സിനിമകൾ, രണ്ട് മലയാളം സിനിമകൾ മറ്റു ഭാഷാ സിനിമകൾ എന്നിവയിൽ ജോയിൻ ചെയ്യും. നിങ്ങൾക്കെല്ലാവർക്കും വളരെ നല്ലൊരു പുതുവർഷം ആശംസിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com