തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് നിത്യ മേനൻ. എന്നാൽ ഇപ്പോൾ താരം രൂക്ഷ വിമർശനത്തിന് ഇരയാവുകയാണ്. ജയം രവി നായകനായി എത്തുന്ന 'കാതലിക്ക നേരമില്ലൈ' ആണ് നടിയുടെ പുതിയ ചിത്രം. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ഹസ്തദാനത്തിനായി കൈനീട്ടിയ അസിസ്റ്റന്റിന് കൈ കൊടുക്കാതിരുന്നതാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. കോവിഡാണെന്ന് പറഞ്ഞ് കൈ കൊടുക്കാതിരുന്ന താരം പിന്നാലെ ചിത്രത്തിലെ നടന്മാരെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയുമായിരുന്നു.
ഓഡിയോ ലോഞ്ചിന്റെ വേദിയിലേക്ക് കയറിയ നിത്യയ്ക്ക് അവിടെ നിന്നിരുന്ന അസിസ്റ്റൻഡ് ഷെയ്ക്ക് ഹാൻഡിനായി കൈ നീട്ടി. തനിക്ക് സുഖമില്ലെന്നും ഇനി കോവിഡോ മറ്റോ ആണെങ്കില്‍ നിങ്ങള്‍ക്കും വരും എന്ന് പറഞ്ഞ് താരം നിരസിച്ചു. പക്ഷേ അടുത്ത നിമിഷം നടൻ വിനയ് റായി സ്റ്റേജിലേക്കു വന്നപ്പോൾ നടി അദ്ദേഹത്തെ ആലിംഗം ചെയ്തു. കൂടാതെ നായകൻ ജയം രവിയെയും കെട്ടിപ്പിടിച്ചു കൊണ്ടാണ് നിത്യ തന്റെ സ്‌നേഹം പങ്കുവച്ചത്.
സംവിധായകന്‍ മിഷ്‌കിനെ കണ്ടപ്പോഴെ തന്നെ ആലിംഗനം ചെയ്യാൻ വരരുതെന്നാണ് നടി പറഞ്ഞത്. തുടർന്ന് നടി തന്നെ അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു. പിന്നാലെ മിഷ്‌കിന്‍ നിത്യ മേനന്റെ കയ്യില്‍ തിരികെ ചുംബിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെയാണ് നടിക്കെതിരെ വിമർശനം രൂക്ഷമായത്. ഒരാളെ അപമാനിക്കുന്നതിന് തുല്യമായ പ്രവർത്തിയാണ് നിത്യ ചെയ്തത് എന്നായിരുന്നു വിമർശനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക