
കൊല്‍ക്കത്ത: ബാസിസ്റ്റ് ചന്ദ്രമൗലി ബിശ്വാസിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 48 വയസായിരുന്നു. കൊല്‍ക്കത്ത മിറര്‍ സ്ട്രീറ്റിലെ വാടക വീടിനുള്ളിലാണ് ഞായറാഴ്ച ചന്ദ്രമൗലിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രൊമുഖ ബ്രാന്‍ഡായ ഫോസില്‍സിലെ ബാസിസ്റ്റായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പമാണ് ചന്ദ്രമൗലി കഴിഞ്ഞിരുന്നത്. സംഭവസമയം അദ്ദേഹം മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ എന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്ത് മേഹുല്‍ ചക്രവര്‍ത്തിയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചന്ദ്രമൗലിയെ രാവിലെ മുതല്‍ മേഹുല്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സംശയം തോന്നി ഉച്ചയോടെ അന്വേഷിച്ച് എത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. 18 വര്‍ഷത്തോളം ഫോസില്‍സിലെ ബാസിസ്റ്റായിരുന്നു ചന്ദ്രമൗലി. ഫോസില്‍സ് കൂടാതെ ഗോലക്, സോമ്പി കേജ് കണ്‍ട്രോള്‍ എന്നീ ബാന്‍ഡുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക