
പൊങ്കൽ ആഘോഷങ്ങളിലാണ് കോളിവുഡ് താരങ്ങൾ. നടൻ വിജയ്ക്കൊപ്പമാണ് കീർത്തി സുരേഷും ഭർത്താവ് ആന്റണിയും ഇത്തവണ പൊങ്കൽ ആഘോഷിച്ചത്. കീർത്തിയുടെ അടുത്ത സുഹൃത്തും വിജയ്‌യുടെ മാനേജറുമായ ജഗദീഷ് പളനിസാമിയുടെ ഉടമസ്ഥതയിലുള്ള ദ് റൂട്ട് നിർമാണക്കമ്പനിയുടെ ഓഫിസിലായിരുന്നു പൊങ്കൽ ആഘോഷം സംഘടിപ്പിച്ചത്.
ഏറെ നേരം പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷമാണ് വിജയ് മടങ്ങിയത്. നടിമാരായ മമിത ബൈജുവും കല്യാണി പ്രിയദർശനും നടൻ കതിരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. മാസ്റ്റർ, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസർ എന്ന നിലയിലാണ് ജഗദീഷ് പളനിസാമിയെ സിനിമാ ലോകത്തിനു പരിചയം. 2015 ൽ ജഗദീഷ് വിജയ്‌യുടെ മാനേജർ ആയി.
ഇതിനു ശേഷം കീർത്തി സുരേഷ് ഉൾപ്പെടെ ഒരുപറ്റം താരങ്ങളുടെ മാനേജർ എന്ന നിലയിൽ ഇദ്ദേഹം വളർന്നു. സമാന്ത, ലോകേഷ് കനകരാജ്, രശ്‌മിക മന്ദാന, കല്യാണി പ്രിയദർശൻ, മാളവിക മോഹനൻ, പ്രിയങ്ക അരുൾ മോഹൻ, കതിർ, സംയുക്ത, അർജുൻ ദാസ്, അഞ്ജലി എന്നിവരുടെ മാനേജർ കൂടിയാണ് ഇദ്ദേഹം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക