
മമ്മൂട്ടിയുടെ മേക്കപ്പ്മാനും നിര്‍മാതാവുമായ ജോര്‍ജിന്റെ മകള്‍ സിന്തിയ വിവാഹിതയാകുന്നു. അഖില്‍ ആണ് വരന്‍. വിവാഹത്തോടനുബന്ധിച്ച് ബുധനാഴ്ച മധുരംവെപ്പ് ചടങ്ങ് നടന്നു. കൊച്ചി ഐഎംഎ ഹാളിലാണ് ചടങ്ങ് നടന്നത്. കുടുംബസമേതമാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. മമ്മൂട്ടിയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും ജോർജ് പങ്കുവച്ചിട്ടുണ്ട്. നടന്‍ രമേഷ് പിഷാരടിയും ചടങ്ങിനെത്തിയിരുന്നു.
ചടങ്ങില്‍ മമ്മൂട്ടിയും കുടുംബവും പങ്കെടുക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. 1991 ഓഗസ്റ്റ് 15-ല്‍ ഊട്ടിയില്‍ 'നീലഗിരി' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ജോർജ് ആദ്യമായി മമ്മൂക്കയുടെ അടുത്തെത്തുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. മേക്കപ്പ്മാനായ അച്ഛന്‍ ദേവസ്യയോടൊപ്പം ജോർജും ചിത്രത്തിന്റെ സെറ്റിലെത്തി.
അവിടെ നിന്നാണ് ജോർജിന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്. ജോര്‍ജിനെ തനിക്കൊപ്പം മേക്കപ്പ്മാനായി അയച്ചു കൂടെയെന്ന് മമ്മൂട്ടി പിതാവിനോട് ചോദിച്ചു. തുടർന്നാണ് ജോർജ് മമ്മൂട്ടിക്കൊപ്പം യാത്ര തുടങ്ങുന്നത്. ഇതേക്കുറിച്ച് ജോർജ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോര്‍ജ് ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന സിനിമാ നിര്‍മാതാവ് കൂടിയാണ്.
റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മായാവിയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായാണ് ജോര്‍ജ് ആദ്യമായി നിര്‍മാണ രംഗത്തെത്തുന്നത്. അതേസമയം ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. ഈ മാസം 23 ന് ചിത്രം തിയറ്ററുകളിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക