
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്. ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും 'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്' എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിഐ ഡൊമിനിക്കിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ. ഒരു ഡയറിയിൽ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന് ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങൾ കുത്തിക്കുറിച്ചിരിക്കുന്ന രീതിയിലുമാണ് ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം പുറത്തിറക്കിയിരിക്കുന്നത്. കലൂരിന്റെ ആൻസർ ടു ഷെർലോക് ഹോംസ്, സ്മാർട്ട്, ഇന്റലിജന്റ്, സ്മാർട്ട് വർക്കർ എന്നിങ്ങനെയുള്ള രസകരമായ കുറിപ്പുകൾ പോസ്റ്ററിൽ കാണാം. ഒപ്പം ന്യൂ ഇയറിൽ സോൾവ് ചെയ്യാനായുള്ള ഡൊമിനിക്കിന്റെ മൂന്ന് കാര്യങ്ങളും ചിരിയുണർത്തുന്നുണ്ട്.
ദാവൂദ് ഇബ്രാഹിം, സുകുമാര കുറുപ്പ് എന്നിവരെ പിടിക്കുന്നതിനോടൊപ്പം ധ്രുവ നക്ഷത്രം കാണണം എന്നുള്ളതും ഡൊമിനിക്കിന്റെ ലിസ്റ്റിൽ ഉൾപ്പെടുന്നവയാണ്. ഗൗതം മേനോന്റെ തന്നെ ചിത്രമായ ധ്രുവ നക്ഷത്രം വർഷങ്ങളായി റിലീസ് ചെയ്യാതെ മുടങ്ങി കിടക്കുകയാണ്. പോസ്റ്ററിൽ എഴുതിയിരിക്കുന്ന പ്ലമ്പർ ഷിബുവിനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ എന്നും കമന്റുകൾ വരുന്നുണ്ട്. ഇതിനിടെയാണ് ഡൊമിനിക് പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ ചിത്രത്തെ ട്രോളിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക