
വിക്കി കൗശലും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഛാവ. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ബുധനാഴ്ച മുംബൈയിൽ വച്ചു നടക്കും. ട്രെയ്‌ലർ ലോഞ്ചിൽ പങ്കെടുക്കാനായി മുംബൈ വിമാനത്താവളത്തിൽ വീൽചെയറിലെത്തിയ രശ്മികയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണിപ്പോൾ.
അടുത്തിടെയാണ് ജിമ്മിലെ പരിശീലനത്തിനിടയില്‍ വലതു കാലിന് പരിക്കേറ്റ വിവരം രശ്മിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വരുന്ന ആഴ്കളില്‍ അല്ലെങ്കില്‍ മാസങ്ങളില്‍ ഒറ്റ കാലില്‍ ആയിരിക്കും തന്‍റെ സഞ്ചാരമെന്നും രശ്മിക കുറിച്ചിരുന്നു. പരിക്കേറ്റ കാലുമായി ട്രെയ്‌ലർ ലോഞ്ചിനെത്തിയ രശ്മികയ്ക്ക് കൈയ്യടിയ്ക്കുകയാണ് ആരാധകർ.
വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നവരും കുറവല്ല. ഛാവയിൽ മഹാറാണി യേശുഭായ് എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. ഛത്രപതി ശിവജി മഹാരാജിൻ്റെ മകൻ ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
അടുത്ത മാസം 14 ന് ചിത്രം തിയറ്ററുകളിലെത്തും. കുബേര, സിക്കന്ദർ, റെയിൻബോ, താമ, അനിമൽ പാർക്ക്, പുഷ്പ 3, ദ് ഗേൾഫ്രണ്ട് തുടങ്ങി നിരവധി ചിത്രങ്ങളാണ് രശ്മികയുടേതായി ഇനി റിലീസിനായി ഒരുങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക