'50 വയസ് കഴിഞ്ഞാൽ പിന്നെ കളിയാക്കലുകളാണ്, പ്രായക്കൂടുതലാണെന്ന് പറഞ്ഞ് മാറ്റി നിർത്തിയിട്ടുണ്ട്'; മനീഷ കൊയ്‌രാള പറയുന്നു

പ്രായം കൂടിയെന്ന് പറഞ്ഞ് പുരുഷന്മാരെ ആരെങ്കിലും കളിയാക്കുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നത് കണ്ടിട്ടില്ല.
Manisha Koirala
മനീഷ കൊയ്‌രാളഇൻസ്റ്റ​ഗ്രാം
Updated on

പ്രായത്തിന്റെ പേരിൽ പലരും തന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ടെന്ന് നടി മനീഷ കൊയ്‌രാള. ആളുകൾ പലപ്പോഴും തനിക്ക് പ്രായമായി എന്ന് പറയാറുണ്ടെന്നും മനീഷ പറഞ്ഞു. സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ നടിമാരും നേരിടുന്ന പ്രധാന പ്രശ്നമാണ് പ്രായത്തിന്റെ പേരിലുള്ള മാറ്റിനിർത്തലെന്നും ഇത് വലിയ നാണക്കേടാണെന്നും മനീഷ കൊയ്‌രാള പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തി‌‌ലായിരുന്നു മനീഷ ഇക്കാര്യം പറഞ്ഞത്.

“സിനിമാ മേഖലയിലായാലും ഏത് മേഖലയിലായാലും ജോലി ചെയ്യുന്ന സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പ്രായത്തിന്റെ പേരിലുള്ള മാറ്റിനിർത്തലുകൾ‌. പ്രായം കൂടിപ്പോയെന്ന് പറഞ്ഞ് സ്ത്രീകളെ ട്രോളാൻ എല്ലാവർക്കും താത്പര്യമാണ്. എന്നാൽ, പ്രായം കൂടിയെന്ന് പറഞ്ഞ് പുരുഷന്മാരെ ആരെങ്കിലും കളിയാക്കുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. ഒരു ദിവസം പ്രായത്തിന്റെ പേരിൽ ഒരു മീറ്റിങ്ങിൽ‌ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ട്.

ഒരു നിശ്ചിത വയസുള്ള ആളുകൾ മാത്രം പങ്കെടുക്കേണ്ട മീറ്റിങാണിത് എന്നാണ് അവർ എന്നോട് പറഞ്ഞത്. എന്നാൽ എന്റെ പ്രായമുള്ള പുരുഷന്മാർ ആയിരുന്നെങ്കിൽ അവർ ഇതുപോലെ മാറ്റിനിർത്തുമോ?. 50 വയസ് കഴിഞ്ഞാൽ എന്താണ് കുഴപ്പം. 50 വയസിന് ശേഷവും സന്തോഷത്തോടെ ഇരിക്കാൻ സ്ത്രീകൾക്ക് സാധിക്കും. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനാകും. ജീവിച്ചിരിക്കുന്നിടത്തോളം കാലം സന്തോഷമായിരിക്കണം എന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.

സ്ത്രീകൾക്ക് അമ്മ, ഭാര്യ, സഹോദരി എന്നീ റോളുകൾ മാത്രമേയുള്ളൂ എന്നാണ് എല്ലാവരും ഇപ്പോഴും ചിന്തിക്കുന്നത്. ഏത് വേഷവും ചെയ്യാൻ സ്ത്രീകൾക്ക് കഴിയും. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ കരിയറിൽ കൂടുതൽ വളരാൻ സ്ത്രീകൾക്ക് പ്രായമൊരു പ്രശ്നമല്ല. അതൊരു നമ്പർ മാത്രമാണ്. ആർക്കും അത് തടയാനാകില്ലെന്നും" മനീഷ കൊയ്‌രാള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com