
മുംബൈ: കുത്തേറ്റതിന് പിന്നാലെ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്. അദ്ദേഹത്തിന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് രണ്ട് ഷിഫ്റ്റുകളിലായി രണ്ട് കോണ്‍സ്റ്റബിള്‍മാരെ വിന്യസിച്ചു.
സെയ്ഫ് അലിഖാന്റെ വസതിക്ക് മുന്നില്‍ താത്കാലിക സംരക്ഷണം ഒരുക്കിയിട്ടുണ്ട്, രണ്ട് ഷിഫ്റ്റുകളിലായി രണ്ട് പൊലീസുകാരെ വിന്യസിക്കും. സുരക്ഷയുടെ ഭാഗമായി സിസി ടിവികള്‍ സ്ഥാപിച്ചതായും പൊലീസ് പറഞ്ഞു.
ജനുവരി പതിനാറിനാണ് വസതിയില്‍ വച്ച് സെയ്ഫ് അലിഖാന് ബംഗ്ലാദേശ് സ്വദേശിയായ ഷെരീഫുള്‍ ഇസ്ലാം ഷെഹ്സാദ് മുഹമ്മദ് രോഹില്ല അമിന്‍ ഫക്കീറിന്റെ കുത്തേറ്റത്. അന്വേഷണം അവസാനിക്കുന്നത് വരെ നടന് പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച പ്രതിയെ അഞ്ച് ദിവസ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക