
പ്രശസ്ത റാപ്പർ എമിവേ ബന്തായ് വിവാഹിതനായി. ഗായികയും നടിയും മോഡലുമായ സ്വാലിനയാണ് വധു. 2023 ൽ കുഡി എന്ന ഹിറ്റ് ട്രാക്കിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. വിവാഹചിത്രങ്ങൾ ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 'അൽഹംദുലില്ലാ' എന്നാണ് ചിത്രങ്ങൾക്കൊപ്പം ഇരുവരും കുറിച്ചിരിക്കുന്നത്.
ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ബിലാൽ ഷെയ്ഖ് എന്ന എമിവേ ബന്തായ് ഇന്ത്യയിൽ അറിയപ്പെടുന്ന റാപ്പർമാരിലൊരാളാണ്. മച്ചായേംഗെ, ഫിർസേ മച്ചായേംഗെ, ഖതം ഹ്യൂ വാണ്ടേ, ബാദ് മുണ്ട തുടങ്ങിയ എമിവേ ബന്തായുടെ ട്രാക്കുകൾ സൂപ്പർ ഹിറ്റായി മാറിയിരുന്നു.
ഫിൻലാൻഡ് സ്വദേശിനിയായ സ്വാലിനയുടെ യഥാർഥ പേര് ഹലിന കുച്ചേ എന്നാണ്. നിരവധി പഞ്ചാബി സംഗീത വിഡിയോകളിൽ പ്രവർത്തിച്ചിട്ടുണ്ട് സ്വാലിന. മോഡലിങ് രംഗത്തും സജീവമാണ് സ്വാലിന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക