'ഒരു വർഷം പെട്ടെന്ന് കടന്നു പോയി'; തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതയായി സ്വാസിക

ഫോട്ടോഷൂട്ടിന്റെ വിഡിയോ ഇരുവരും തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
Swaswika
സ്വാസികവിഡിയോ സ്ക്രീൻഷോട്ട്
Updated on

ഒന്നാം വിവാഹ വാർഷികത്തിൽ വീണ്ടും വിവാഹിതരായി നടി സ്വാസികയും ഭർത്താവ് പ്രേം ജേക്കബും. തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകൾ ഉൾക്കൊള്ളിച്ചുള്ള വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയാണ് സ്വാസികയുടെയും പ്രേമിന്റെയും ഒന്നാം വിവാഹ വാർഷികാഘോഷം. ഫോട്ടോഷൂട്ടിന്റെ വിഡിയോ ഇരുവരും തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

‘‘ഒരു വര്‍ഷം വളരെ പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇത് ശരിക്കുമൊരു കല്യാണമായി തോന്നി. എല്ലാവരോടും സ്നേഹം.”– പ്രേം ജേക്കബ് വിഡിയോ പങ്കുവച്ച് കുറിച്ചു.

നിരവധി പേരാണ് ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേരുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വർഷമാണ് പ്രേമും സ്വാസികയും വിവാഹിതരായത്. ‘മനംപോലെ മം​ഗല്യം’ എന്ന സീരിയലിൽ അഭിനയിക്കവേയാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലാകുന്നത്.

മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് സ്വാസികയിപ്പോൾ. തമിഴിൽ കഴിഞ്ഞ വർഷം സ്വാസികയുടേതായി പുറത്തിറങ്ങിയ ലബ്ബർ പന്ത് എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് സ്വാസികയെ തേടി നിരവധി പ്രശംസയുമെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com