
മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളാണ് ടൊവിനോയും ബേസിൽ ജോസഫും. ഇരുവരും ഒന്നിക്കുന്ന സന്ദർഭങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളും കമന്റുകളും വരെ പലപ്പോഴും തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു പോസ്റ്റും കമന്റുമാണ് ശ്രദ്ധ നേടുന്നത്.
എംപുരാൻ സിനിമയുടെ ടീസർ ലോഞ്ചിനിടെ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും നടുവിൽ പിറകിലായി ഇരിക്കുന്ന ഫോട്ടോകളാണ് ടൊവിനോ പങ്കുവച്ചത്. ഒപ്പം 'വൻ മരങ്ങൾക്കിടയിൽ', എന്ന ക്യാപ്ഷനും നടൻ നൽകി. ഫോട്ടോയില്‍ ബേസിലിനെയും കാണാം. ഈ പോസ്റ്റ് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. പിന്നാലെ കമന്‍റുമായി ബേസിലും എത്തി.
'മുട്ട പഫ്സിലെ മുട്ട'യെന്ന് ടൊവിനോയെ ട്രോളിക്കൊണ്ടാണ് ബേസില്‍ കമന്‍റ് ചെയ്തത്. പിന്നാലെ നിരവധി പേര്‍ പ്രതികരണങ്ങളുമായി രംഗത്ത് എത്തുകയും ചെയ്തു. '2 ഭാവി വന്മരങ്ങൾ', 'വൻ മരങ്ങൾക്ക് ഇടയിൽ 2 യൂണിവേഴ്സുകൾ', 'ശ്രദ്ധാ പൂർവം കൈകൊടുക്കാൻ പഠിപ്പിച്ച ടീം', 'വന്മരങ്ങൾക്കിടയിൽ 2 കുഞ്ഞു മരങ്ങൾ', 'ഒരു ഷെയ്ക്ക് ഹാൻഡ് തരാൻ ഇവിടെ ആരുമില്ലേ'- എന്നൊക്കെ പോകുന്നു കമന്റുകൾ.
അതേസമയം, അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയൊരു സംഭവം ആയിരുന്നു 'ബേസിൽ ശാപം'. കഴിഞ്ഞ വർഷം സഞ്ജു സാംസണിന് ബേസിൽ ജോസഫ് കൈകൊടുത്തപ്പോൾ, അത് ശ്രദ്ധയിൽപ്പെടാതെ പൃഥ്വിരാജിനോട് പോയി താരം സംസാരിച്ചതായിരുന്നു എല്ലാത്തിനും തുടക്കമായത്.
പിന്നീട് ഇങ്ങോട്ട് മമ്മൂട്ടി, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ 'ബേസിൽ ശാപ'ത്തിൽ അകപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായി മാറിയിരുന്നു. പൊന്മാൻ ആണ് ബേസിലിന്റേതായി ഇനി തിയറ്ററുകളിൽ വരാനുള്ള ചിത്രം. നരിവേട്ടയാണ് ടൊവിനോയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക