'അന്ന് ടൊവി പറഞ്ഞത് കേട്ടില്ല', മാപ്പ് പറഞ്ഞ് ലിസ്റ്റിന്‍ സ്റ്റീഫന്‍; പിണങ്ങിയതെന്തിനെന്ന് മറക്കുന്നയാളെന്ന് ടൊവിനോ

താന്‍ നിസ്സാരകാര്യങ്ങള്‍ക്ക് പിണങ്ങിയാലും ഒന്നുരണ്ടു ദിവസം കഴിയുമ്പോള്‍ പിണങ്ങിയതെന്തിനാണെന്ന് പോലും മറന്നുപോകുമെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന് മറുപടിയായി ടൊവിനോ പറഞ്ഞത്
Listin Stephen apologizes to Tovino
ലിസ്റ്റിന്‍ സ്റ്റീഫന്‍,ടൊവിനോ
Updated on

ടോവിനോയോട് പൊതുവേദിയില്‍ ക്ഷമ ചോദിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. അജയന്റെ രണ്ടാം മോഷണം' സിനിമ മറ്റ് ഭാഷകളില്‍ കുറച്ചു കൂടി വലിയ രീതിയില്‍ പ്രമോട്ട് ചെയ്യണമെന്നും റിലീസ് ചെയ്യണമെന്നും ടൊവിനോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചില പ്രതിസന്ധികളാല്‍ ഇത് നടക്കാതെ പോയി, ഇതില്‍ ടൊവിനോയോട് ക്ഷമ ചോദിക്കുന്നതായി ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. 'എആര്‍എം' സിനിമയുടെ വിജയാഘോഷവേളയിലാണ് ലിസ്റ്റിന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

'സിനിമകള്‍ ആകുമ്പോള്‍ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ എപ്പോഴും സ്വാഭാവികമാണ്. ഞാനും ടൊവിയും ഇപ്പോള്‍ ചെറിയ പിണക്കത്തിലാണ്. ചെറിയ ചെറിയ കുട്ടി കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ ടൊവി പിണങ്ങും. സിനിമയോട് അത്രയും പാഷന്‍ ഉള്ള ഒരാളാണ് ടോവി. ഒരു ഈഗോയും നോക്കാതെ പെരുമാറുന്ന ആളാണ്. എന്റെ കുട്ടിയുടെ ഒരു പരിപാടിക്ക് വിളിച്ചപ്പോള്‍ വൈകിട്ട് 7 മണിക്ക് നടക്കുന്ന പരിപാടിക്ക് അഞ്ചു മണി ആയപ്പോള്‍ വിളിച്ചപ്പോള്‍ വന്ന ആളാണ്. ഉച്ചയ്ക്ക് എന്റെ സിഫാ എന്ന് സ്‌കൂളിന്റെ പ്രോഗ്രാം നടന്നപ്പോള്‍ ഒരു മണിക്ക് നടക്കുന്ന പരിപാടിക്ക് 12:30ക്ക് വിളിച്ചപ്പോള്‍ വന്ന ഒരാളാണ് ടൊവീനോ. അതുകൊണ്ടിട്ട് ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം സിനിമയ്ക്കുള്ളില്‍ മാത്രമാണെന്ന് ഞാന്‍ ടൊവിനോയോട് വീണ്ടും പറയുകയാണ്.' ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

താന്‍ നിസ്സാരകാര്യങ്ങള്‍ക്ക് പിണങ്ങിയാലും ഒന്നുരണ്ടു ദിവസം കഴിയുമ്പോള്‍ പിണങ്ങിയതെന്തിനാണെന്ന് പോലും മറന്നുപോകുമെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന് മറുപടിയായി ടൊവിനോ പറഞ്ഞത്. തന്റെ പിണക്കങ്ങള്‍ എല്ലാം നൈമിഷികമാണ്. സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആരെയെങ്കിലും ഒരു വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞു.

''ഞാന്‍ ആളുകളോട് പിണങ്ങുന്നത് ചിലപ്പോള്‍ നിസ്സാര കാര്യങ്ങള്‍ക്ക് ആയിരിക്കാം പക്ഷേ അത് അത്രയും തന്നെ നിസ്സാര പിണക്കങ്ങളായി തന്നെ കണക്കാക്കേണ്ടതാണ് എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. ഞാനത് ചിലപ്പോള്‍ ഒരു ദിവസം രണ്ടു ദിവസം കഴിഞ്ഞാല്‍ ഞാന്‍ എന്തിനാ പിണങ്ങിയത് എന്ന് ഞാന്‍ തന്നെ മറന്നുപോകും അപ്പൊ പിണക്കങ്ങള്‍ ഒന്നും ഒരിക്കലും പെര്‍മനെന്റ് അല്ല ടെമ്പററി ആണ് പ്രത്യേകിച്ച് സിനിമകള്‍ വിജയിക്കുന്ന സമയങ്ങള്‍ അങ്ങനത്തെ പിണക്കങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് മാറാനുള്ളതുമാണ് അപ്പൊ ഞാന്‍ ആരെയെങ്കിലും ഈ സിനിമയുടെ ഭാഗമായിട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ആരെയെങ്കിലും ഞാന്‍ ഒരു വാക്കുകൊണ്ടോ ഒരു നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ എല്ലാവരോടും അതിനുള്ള മാപ്പ് അപേക്ഷിക്കുകയാണ്.'' ടൊവിനോ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com