കൂള്‍ ലുക്കില്‍ ഉണ്ണി മുകുന്ദന്‍; 'ഗെറ്റ് സെറ്റ് ബേബി' റിലീസ് തീയതി പുറത്ത്

ആര്‍ഡിഎക്‌സിന് ശേഷം അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്
Unni Mukundan in a cool look; 'Get Set Baby' release date out
ഗെറ്റ് സെറ്റ് ബേബി
Updated on

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി' ഫെബ്രുവരി 21നു തിയേറ്ററുകളിലെത്തും. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. നിഖില വിമല്‍ ആണ് നായിക.

ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്‌പെഷ്യലിസ്റ്റ് ആയി എത്തുന്ന ചിത്രത്തില്‍ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ കണ്ടെത്തുന്ന വഴികളുമാണ് അവതരിപ്പിക്കുന്നത്.

സ്‌കന്ദാ സിനിമാസും കിങ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജീവ് സോമന്‍, സുനില്‍ ജയിന്‍, പ്രക്ഷാലി ജെയിന്‍ എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതില്‍ അണിനിരക്കുന്നു.

ആര്‍ഡിഎക്‌സിന് ശേഷം അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറ പ്രവര്‍ത്തകള്‍ പറഞ്ഞു. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി എസ് ആണ്. എഡിറ്റിങ് അര്‍ജു ബെന്‍. സുനില്‍ കെ ജോര്‍ജ് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ പ്രണവ് മോഹന്‍. പ്രമോഷന്‍ കണ്‌സള്‍ട്ടന്റ് വിപിന്‍ കുമാര്‍. കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com