

ധനുഷും (Dhanush) ഐശ്വര്യ രജനികാന്തും തമ്മിലുള്ള വിവാഹമോചന വാർത്ത വലിയ വാർത്തയായി മാറിയിരുന്നു. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചത് 2022ൽ ആണ്. സോഷ്യൽമീഡിയ പോസ്റ്റിലൂടെയായിരുന്നു ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. പിന്നീട് കുടുംബകോടതി വഴി 2024ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായി. വിവാഹബന്ധം വേർപെടുത്തിയതിന്റെ കാരണം സംബന്ധിച്ച് ഇരുവരും കാരണമൊന്നും പരസ്യമാക്കിയിട്ടില്ല.
എന്നാൽ മക്കളായ യാത്രയ്ക്കും ലിംഗയ്ക്കും വേണ്ടി ഇരുവരും പലപ്പോഴും ഒന്നിച്ചെത്താറുണ്ട്. മക്കളുടെ പഠനവുമായി ബന്ധപ്പെട്ടും അല്ലാതെയും അവർക്ക് പിന്തുണ വേണ്ട സമയങ്ങളിലും ഇരുവരും മാതാപിതാക്കളെന്ന നിലയിൽ ഒന്നിച്ച് തന്നെ എല്ലായിടത്തും പ്രത്യക്ഷപ്പെടാറുണ്ട്. തങ്ങളുടെ വേർപിരിയൽ മക്കളും ജീവിതത്തെ ബാധിക്കരുതെന്ന് എല്ലാവർക്കും നിർബന്ധമുണ്ട്.
ഇപ്പോഴിതാ വേർപിരിയലിന് ശേഷം മുൻ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ധനുഷ്. മകൻ യാത്രയുടെ സ്കൂൾ ഗ്രാജുവേഷൻ ചടങ്ങിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. സ്കൂൾ പഠനം പൂർത്തിയാക്കിയ യാത്രയുടെ ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കാൻ ധനുഷും ഐശ്വര്യയും ഒരുമിച്ച് എത്തി. ഇരുവരും ഒരുമിച്ച് മകനെ കെട്ടിപിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് ധനുഷ് പ്രൗഡ് പാരന്റ്സ് എന്ന ക്യാപ്ഷനോടെ പങ്കുവെച്ചത്.
ഒപ്പം രണ്ട് ചുവന്ന ഹാർട്ട് ഇമോജികളും ധനുഷ് ചേർത്തിട്ടുണ്ട്. യാത്ര എന്ന ഹാഷ്ടാഗും ക്യാപ്ഷനൊപ്പം കാണാം. വെളുത്ത നിറത്തിലുള്ള ലോങ് സ്ലീവ് ഷർട്ടും കറുത്ത പാന്റും ആയിരുന്നു ധനുഷിന്റെ വേഷം. നിമിഷ നേരം കൊണ്ടാണ് ധനുഷ് പങ്കുവച്ചിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഗായകൻ വിജയ് യേശുദാസ് അടക്കമുള്ള സെലിബ്രിറ്റികളും ആരാധകരുമെല്ലാം ഫോട്ടോയ്ക്ക് സ്നേഹവും കമന്റും അറിയിച്ച് എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates