മഹേഷ് ബാബു-രാജമൗലി ചിത്രത്തില്‍ മാധവനും ?; അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ സിനിമ

ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്.
R Madhavan
R Madhavan Madhavan In Rajamouli movie
Updated on

സിനിമാ ലോകം കാത്തിരിക്കുകയാണ് മഹേഷ് ബാബു-എസ്എസ് രാജമൗലി കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമയ്ക്കായി. ഗ്ലോബല്‍ ഐക്കണ്‍ ആയ പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ വരുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ മറ്റൊരു വലിയ താരവും ചിത്രത്തിലേക്ക് എത്തിയിരിക്കുകയാണ്.

തമിഴിലും ഹിന്ദിയിലുമെല്ലാം മുന്‍നിര താരമായ ആര്‍ മാധവനും (R Madhavan) രാജമൗലി ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമമായ മണി കണ്‍ട്രോള്‍ ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഉടനെ തന്നെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

വലിയ താരനിര തന്നെ അണി നിരക്കുന്ന സിനിമയാണിത്. പേരിടാത്ത ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണ വേളയിലെ പൃഥ്വിരാജിന്റേയും മഹേഷ് ബാബുവിന്റേയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രാജമൗലിയുടെ ഹിറ്റ് കൂട്ടുകെട്ടായ എംഎം കീരവാണിയാണ് ഇത്തവണയും സംഗീതം ഒരുക്കുന്നത്.

അതേസമയം ബോളിവുഡിലും തമിഴിലുമൊക്കെയായി തിരക്കിലാണ് ആര്‍ മാധവന്‍. ഹിന്ദി ചിത്രം കേസരി ചാപ്റ്റര്‍ 2 ആണ് മാധവന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴ് ചിത്രം അദിഷ്ടശാലി, ഹിന്ദി ചിത്രങ്ങളായ ദുരന്ദര്‍, ആപ് ജൈസ കോയ് എന്നിവയാണ് അണിയറയിലുള്ള സിനിമകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com