
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും (Aamir Khan). ഇരുവരും ഇടക്കാലത്ത് പിണങ്ങിയിരുന്നുവെങ്കിലും ഇപ്പോള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഷാരൂഖ് ഖാന്റെ സിനിമയെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ നേരിടുകയാണ് ആമിര്‍ ഖാന്‍.
ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണ് സ്വദേശ്. ആഷുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ക്ലാസിക്കുകളിലൊന്നാണ്. ഷാരൂഖ് ഖാന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിട്ടാണ് സ്വദേശ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ ഈ സിനിമയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ആമിര്‍ ഖാനെ വെട്ടിലാക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാന്‍ ചിത്രം ബോറിങ്ങ് ആണെന്ന് ആമിര്‍ ഖാന്‍ പറഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍പീസുകളിലൊന്നാണ് സ്വദേശെന്നാണ് ഷാരൂഖ് ഖാന്‍ ആരാധകര്‍ പറയുന്നത്. കിങ് ഖാന്റെ സിനിമയെ അപമാനിച്ച ആമിര്‍ ഖാന്റെ പുതിയ സിനിമയായ 'സിത്താരെ സമീന്‍ പര്‍' പരാജയപ്പെടുന്നത് കാണണമെന്നും അവര്‍ പറയുന്നുണ്ട്.
നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഖാന്‍ സ്വദേശിനെക്കുറിച്ച് സംസാരിച്ചത്. സംവിധായകന്‍ ആഷുതോഷ് ഗവാരിക്കര്‍ ആദ്യം കഥ പറയാന്‍ വന്നത് തന്റെ അരികിലാണെന്നാണ് ആമിര്‍ പറഞ്ഞത്. അന്ന് തനിക്ക് ആ കഥ വളരെ വിരസമായി തോന്നിയതിനാലാണ് നിരസിച്ചതെന്നാണ് ആമിര്‍ പറഞ്ഞത്.
''എനിക്കത് വളരെ വിരസമായി തോന്നി. ആഷു കഥ പറഞ്ഞ ശേഷം ഞാന്‍ അങ്ങനെയാണ് മറുപടി നല്‍കിയത്. സത്യത്തില്‍ ഞങ്ങള്‍ ലഗാന്‍ ഒരുക്കുന്ന സമയത്താണ് ആഷു എന്നോട് കഥ പറയുന്നത്. അന്ന് സിനിമയുടെ പേര് കാവേരി അമ്മ എന്നായിരുന്നു. എന്നോട് അങ്ങനെയാണ് പറഞ്ഞത്'' എന്നായിരുന്നു അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞത്. പിന്നാലെ താരത്തിനെതിരെ ഷാരൂഖ് ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.
''സ്വദേശിലെ ഒരു പാട്ടിലുണ്ട് ആമിര്‍ ഖാന്റെ മുഴുവന്‍ സിനിമകളേക്കാളും നല്ല സന്ദേശം, സ്വദേശിലെ ഓരോ സീനും ഡയലോഗും ജീവിതത്തിലെ പല മൂല്യങ്ങളെക്കുറിച്ചും നമ്മളെ പഠിപ്പിക്കുന്നുണ്ട്'' എന്നായിരുന്നു ഒരു ആരാധകന്‍ പ്രതികരിച്ചത്. ആമിര്‍ ഖാന്റെ മകന്റ സിനിമ റിലീസ് ചെയ്തപ്പോള്‍ പ്രീമിയര്‍ ഷോയ്ക്ക് എത്തി പിന്തുണ അറിയിച്ച ആളാണ് ഷാരൂഖ് ഖാന്‍. അതെല്ലാം മറന്ന ആമിര്‍ ഖാന്റെ പുതിയ സിനിമ പരാജയപ്പെടുന്നത് കാണണമെന്നാണ് മറ്റൊരു ആരാധകന്‍ പറഞ്ഞത്.
അതേസമയം ആമിര്‍ ഖാന്‍ സ്വദേശ് ചെയ്യാതിരുന്നത് നന്നായെന്നും അല്ലായിരുന്നുവെങ്കില്‍ ചിത്രം വളരെ വിരസമായി പോകുമായിരുന്നുവെന്നും ചിലര്‍ പറയുന്നു. സ്വദേശ് പറയുന്ന വിഷയം ഇന്നും പ്രസക്തമാണ്. അത് തിരിച്ചറിയാന്‍ ആമിര്‍ ഖാന് സാധിക്കാതെ പോയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പരാജയമാണെന്നും ആരാധകര്‍ പറയുന്നു.
അതേസമയം ആമിര്‍ ഖാന്‍ സംസാരിച്ചത് സ്വദേശിന്റെ തുടക്കത്തെക്കുറിച്ചാണെന്നും അന്ന് പറഞ്ഞ കഥ അദ്ദേഹത്തിന് ഇഷ്ടമാകാതെ പോയത് സ്വാഭാവികമാണെന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്. ആമിറിനോട് പറഞ്ഞ കഥയില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചാകാം സ്വദേശിലേക്ക് എത്തിയിട്ടുണ്ടാവുക എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates