
രണ്ട് സിനിമകളേ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഖില ശശിധരന്‍ (Akhila Sasidharan). അവതാരകയായി കടന്നു വന്ന അഖില ദിലീപ് നായകനായ കാര്യസ്ഥനിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് പൃഥ്വിരാജ് ചിത്രം തേജാ ഭായ് ആന്റ് ഫാമിലിയിലും അഭിനയിച്ചു. പിന്നീട് താരം സിനിമകളില്‍ നിന്നും അപ്രതക്ഷ്യയാവുകയായിരുന്നു.
സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും അഖിലയുടെ കലാ ജീവിതം തുടര്‍ന്നു കൊണ്ടിരുന്നു. നൃത്ത രംഗത്ത് സജീവമാണ് താരം. ഇപ്പോഴിതാ താന്‍ ഇത്രയും നാള്‍ എവിടെയായിരുന്നു എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഖില. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
''എവിടെയായിരുന്നുവെന്ന് ചോദിച്ചാല്‍ ഇവിടൊക്കെ തന്നെയുണ്ടായിരുന്നു. കലാപരമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോള്‍ പലര്‍ക്കും അറിയാമെന്ന് തോന്നുന്നു. സോഷ്യല്‍ മീഡിയയില്‍ വന്നതോടു കൂടി അങ്ങനൊരു ഉപകാരമുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍പ്പുള്ളൂ ഇന്ന്. അങ്ങനൊരു കാലഘട്ടത്തില്‍ ജീവിക്കുന്നതിനാലാകണം സോഷ്യല്‍ മീഡിയ പ്രസന്‍സ് ഇല്ലെങ്കില്‍ എവിടെപ്പോയി എന്നാണ് എല്ലാവരും ചോദിക്കുന്നത്'' എന്നാണ് താരം പറയുന്നത്.
''സിനിമ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാരണങ്ങളുണ്ട്. നമ്മുടെ താല്‍പര്യങ്ങളുണ്ട്, കംഫര്‍ട്ട് ഉണ്ട്. അങ്ങനെ പലതും. ഒരുപാട് ഘടകങ്ങള്‍ ഒത്തുവന്നാല്‍ സംഭവിക്കുന്നതാണ് സിനിമ. സിനിമ കഴിഞ്ഞും ഞാന്‍ ആക്ടീവായിരുന്നു. ഒരുപാട് ഷോകള്‍ ചെയ്തിരുന്നു. പക്ഷെ പിന്നീട് ഒരുകാലത്ത് വന്ന വാര്‍ത്തകള്‍ കാരണം ആളുകളുടെ മനസില്‍ അങ്ങനൊരു ചിത്രമുണ്ടായി. തേജാ ഭായ് ആന്റ് ഫാമിലി കഴിഞ്ഞ് ഈ കുട്ടിയെ എവിടേയും കണ്ടിട്ടേയില്ല എന്നൊരു ചിത്രം വന്നു. അതു കഴിഞ്ഞും ഒരുപാട് ഷോകളൊക്കെ ചെയ്തിരുന്നു'' എന്നും താരം പറയുന്നു.
പിന്നീട് അഞ്ച്-അഞ്ചര വര്‍ഷം മുംബൈയിലായിരുന്നു. അപ്പോഴും കലാപരമായ എന്റെ ജീവിതം തുടര്‍ന്നു കൊണ്ടിരുന്നുവെന്നാണ് അഖില പറയുന്നത്. അടിസ്ഥാനമായി ഭരതനാട്യം ഡാന്‍സര്‍ ആണെങ്കില്‍ കൂടിയും കഥക് പഠിച്ചു. ചെറുപ്പം മുതല്‍ കൗതുകം തോന്നിയിരുന്നു കലാരൂപമാണ്. മുംബൈയില്‍ വച്ച് പഠിച്ചു. പിന്നീട് സ്റ്റേജില്‍ പെര്‍ഫോം ചെയ്തു. അതിപ്പോഴും തുടരുന്നുവെന്നും താരം പറഞ്ഞു.
33 കാരിയായ അഖില ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. എന്തുകൊണ്ട് വിവാഹം കഴിച്ചില്ലെന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ''കല്യാണം കഴിച്ചിട്ടില്ല. ഒത്ത് വന്നിട്ടുണ്ടാകില്ല. ആ കാര്യത്തില്‍ നിര്‍ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ അതുമില്ല. എന്നെ പൂര്‍ണമാക്കാന്‍ ഒരാള്‍ വേണമെന്നില്ല. എന്നാല്‍ ജീവിതത്തിന്റെ മൂല്യം കൂട്ടാനോ കൂടുതല്‍ അര്‍ത്ഥം നല്‍കാനോ സാധിക്കുന്നതാണെങ്കില്‍ സ്വാഗതം ചെയ്യുന്നു'' എന്നാണ് അഖില പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates