അത് ഒരു പ്രേതബാധയുള്ള സ്ഥലമാണ്; പല രാത്രികളിലും ഞാൻ ഉറങ്ങാതെ കിടന്നിട്ടുണ്ട് - കജോൾ

'മാ' എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ സമയത്താണ് നടിയുടെ വെളിപ്പെടുത്തൽ
R. Madhavan and Kajol at Maa Film Promotion
ആർ മാധവനും കജോളും മാ സിനിമയുടെ പ്രൊമോഷനിൽ (R. Madhavan and Kajol at Maa Film Promotion)ഫയൽ
Updated on
1 min read

പ്രശസ്ത ഫിലിം സ്റ്റുഡിയോ ഹൈദരാബാദ് രാമോജി ഫിലം സിറ്റിയിൽ പ്രേതബാധയുണ്ടെന്ന് ബോളിവുഡ് നായിക കജോൾ. ഷൂട്ടിങ്ങിനായി ഫിലം സിറ്റി സന്ദർശിച്ച സമയങ്ങളിലെല്ലാം തനിക്ക് ഒരു നെ​ഗറ്റീവ് വൈബ് അനുഭവപ്പെട്ടിരുന്നതായും നടി . ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരിക്കുകയാണ്

കജോളിന്റെ ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് 'മാ'. ചിത്രത്തിന്റെ പ്രൊമോഷൻ ഇൻ്റർവ്യൂവിൽ നടിയോട് ഹൊറർ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് കജോൾ തന്റെ അനുഭവം തുറന്ന് പറയുന്നത്.

കജോളിന്റെ വാക്കുകൾ;-

"എനിക്ക് അത്തരത്തിലുള്ള അനുഭവങ്ങൾ ഒരുപാട് തവണ ഉണ്ടായിട്ടുണ്ട്. നെ​ഗറ്റീവ് എനർജിയെന്നോ വൈബെന്നോ അതിനെ വിളിക്കാം. നമ്മൾ ആ സ്ഥലത്ത് പോയാൽ നമുക്ക് എന്തോ പ്രശ്നമുള്ളത് പോലെ ഫീൽ ആകും, എന്തോ ശരിയല്ലെന്ന് തോന്നും, അത്തരത്തിലുള്ള എനർജികൾ കാരണം ഷൂട്ടിങ്ങിന് പോയി ഉറങ്ങാതെ കഴിച്ചുകൂട്ടിയ സ്ഥലങ്ങൾ പോലും എനിക്ക് ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് ഹൈദരാബാദിലെ പ്രസിദ്ധമായ രാമോജി ഫിലിം സിറ്റി. പക്ഷെ ദൈവഭാ​ഗ്യമെന്ന് പറയട്ടെ ഒന്നിനേയും എനിക്ക് നേരിട്ട് കാണാൻ ഇടയുണ്ടായിട്ടില്ല."

എന്നാൽ കജോളിന്റെ ഈ തുറന്ന് പറച്ചിൽ ഏറെ വിവാദങ്ങളും ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. 'മാ' എന്ന പുതിയ ഹൊറർ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് അഭിമുഖത്തിൽ താരം ഇങ്ങനെയൊരു പരാമർശം നടത്തിയതെന്നും,ഹിന്ദി സിനിമയ്ക്ക് അതിന്റെ പ്രതാപം നഷ്ടപ്പെടുന്നതിലുള്ള അസൂയയും കുശുമ്പുമാണ് ഇതിന് കാരണമെന്നുമുള്ള പ്രതകരണങ്ങളാണ് വരുന്നത്. രാമോജി ഫിലം സിറ്റിയേയും തെലുങ്ക് സിനിമാ വ്യവസായത്തേയും താരംത്തിന്റെ പ്രസ്താവനയിലൂടെ അപമാനിക്കുകയാണെന്നും ആളുകൾ പ്രതികരിച്ചു.

ഈ മാസം 27-നാണ് കജോൾ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ്.ചിത്രത്തിൽ കജോളിന് പുറമെ ആർ മാധവനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Summary

Kajol just called Ramoji Film City 'haunted' and Hyderabadis are having none of it! During the promotions of her horror movie Maa, Kajol talked about Hyderabad's Ramoji Film City, built by the late Ramoji Rao and called it a ‘prime example’ of being haunted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com