
ആലപ്പുഴ ജിംഘാന,പടക്കളം എന്നീ ചിത്രങ്ങളിലൂടെ ഈ അടുത്തകാലങ്ങളിലായി സോഷ്യൽമീഡിയയിൽ പ്രശംസ നേടിക്കൊണ്ടിരിക്കുന്ന നടനാണ് സന്ദീപ് പ്രദീപ്. 'പതിനെട്ടാംപടി' എന്ന ചിത്രത്തിലൂടെയാണ് സന്ദീപ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ഫാലിമിയിലെ ബേസിൽ ജോസഫിന്റെ അനിയൻ എന്ന വേഷമാണ് സന്ദീപിന് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്.
ഇത്തരം ചർച്ചകൾക്കൊപ്പം തന്നെ യുവ നടൻ നസ്ലനുമായി സന്ദീപിനെ താരതമ്യപ്പെടുത്തിക്കൊണ്ടുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. സന്ദീപിന്റെ വരവ് നസ്ലന് തിരിച്ചടിയാകുമെന്നായിരുന്നു കമന്റുകൾ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് സന്ദീപ് വ്യക്തമാക്കിയത്.
'സോഷ്യൽ മീഡിയയിൽ ഇത്തരം ചർച്ചകൾ ഞാൻ ഒരുപാട് കണ്ടു. എന്നാൽ അതൊന്നും ഒരുപാട് നോക്കാൻ പോയില്ല. അതെല്ലാം നമ്മളെ മാനസികമായി ബാധിക്കും. ഞങ്ങൾ തമ്മിൽ ഇത് സംസാരിക്കാറുമുണ്ട്, സോഷ്യൽ മീഡിയയിലൂടെ വരുന്ന ട്രോൾ പരസ്പരം പങ്കുവെയ്ക്കാറുണ്ട്. ഞങ്ങൾക്കൊരു ബോക്സിങ് ഗ്രൂപ്പുണ്ട്. ആരെങ്കിലുമൊക്കെ ഈ ട്രോൾ എടുത്തിടും, അപ്പോൾ നമ്മൾ കമന്റ് ചെയ്യും. മലയാള സിനിമയിൽ ഒരു നായകൻ കൂടി എന്നൊക്കെ പറയുമ്പോൾ നസ്‌ലെൻ മറ്റേ തേങ്ങയുടക്കുന്ന സ്റ്റിക്കറൊക്കെ ഇടും.
നസ്‌ലെൻ ഒരുപാട് പോപ്പുലറായ താരമാണ്. വർഷങ്ങളായി ഇവിടെയുള്ളയാളാണ് നസ്‌ലെൻ. ഞാൻ ഇപ്പോൾ വന്നേ ഉള്ളൂ. പുതിയ ആൾ വരുമ്പോൾ സ്വാഭാവികമായി ഏത് മേഖലയിലായാലും താരതമ്യം വരും. അതൊരു ഇനീഷ്യൽ സ്റ്റേജിൽ വരുന്ന കാര്യമായാണ് ഞാൻ കരുതുന്നത്. താരതമ്യം വരുമ്പോൾ വളരെ മോശമായി സംസാരിക്കുന്നവരുണ്ടാകും, ക്രിട്ടിക്കലി സംസാരിക്കുന്നവരും ഉണ്ടാകും. ഞാനും നസ്‌ലെനും നിൽക്കുമ്പോൾ എനിക്ക് എന്റെ രീതിയിലും അവന് അവന്റെ രീതിയിലും കഥകൾ പറയാനുണ്ടാകും. കഥകൾ പറയാൻ പുതിയ ആളുകൾ വരികയല്ലേ, അതൊരു പോസിറ്റീവ് കാര്യമല്ലേ' എന്നായിരുന്നു സന്ദീപിന്റെ മറുപടി.എനിക്കും നസ്ലനും ഇടയിലുള്ള ഫ്രണ്ട്ഷിപ്പിന് ഒരുതരത്തിലുള്ള കോട്ടവും തട്ടിയിട്ടില്ലെന്നും താരം വ്യക്തമാക്കി.
കിഷ്‌കിന്ധ കാണ്ഡത്തിന്റെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്റെ പുതിയ സിനിമയാണ് സന്ദീപിന്റെ വരും പ്രോജക്ട്. സിനിമയില്‍ നായകനായാണ് താരം വരുന്നത്.
Sandeep Pradeep, who recently gained popularity on social media through short films like Alappuzha Jimkhana and Padakkalam, has been widely discussed online.In an interview with an online channel, Sandeep addressed this, saying he is aware of the trolls and comments but doesn’t take them seriously. And also he clarified that he and Naslen are good friends.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates