'സിനിമയോട് എന്നും പ്രണയം'; വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചുവരവിനൊരുങ്ങി രംഭ

അഭിനയപ്രാധാന്യമുള്ള വേഷങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്ന് രംഭ പറഞ്ഞു.
Rambha
രംഭഇൻസ്റ്റ​ഗ്രാം
Updated on

ബാലതാരമായെത്തി നായികയായി മാറിയ നടിയാണ് രംഭ. തൊണ്ണൂറുകളിൽ തെന്നിന്ത്യൻ ഭാഷകളിൽ വളരെ സജീവമായിരുന്നു നടി. രണ്ട് പതിറ്റാണ്ടോളം അഭിനയത്തിൽ നിറഞ്ഞു നിന്നതിന് ശേഷമാണ് രംഭ സിനിമാ ലോകത്തോട് വിട പറയുന്നത്. വിവാഹത്തോടെയായിരുന്നു നടി ബ്രേക്കെടുത്തത്. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് രംഭ.

അഭിനയപ്രാധാന്യമുള്ള വേഷങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ രംഭ പറഞ്ഞു. "സിനിമ എല്ലായ്പ്പോഴും എന്റെ ആദ്യ പ്രണയമായിരുന്നു, ഒരു നടിയെന്ന നിലയിൽ എന്നെ ശരിക്കും വെല്ലുവിളിക്കുന്ന വേഷങ്ങൾ ഏറ്റെടുക്കാൻ ഇപ്പോൾ സമയമായി എന്ന് തോന്നുന്നു.

അഭിനയത്തിന്റെ പുതിയ മാനങ്ങൾ കണ്ടെത്താനും പ്രേക്ഷകരുമായി അർഥവത്തായ രീതിയിൽ ബന്ധപ്പെടാനും എന്നെ അനുവദിക്കുന്ന, അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്".- രംഭ പറഞ്ഞു. അഭിനയത്തിൽ സജീവമല്ലെങ്കിലും റിയാലിറ്റി ഷോ ജഡ്ജായി രംഭ മിനി സ്ക്രീനിൽ സാന്നിധ്യമറിയിച്ചിരുന്നു.

കഴി‍ഞ്ഞ വർഷം രംഭയും ഭർത്താവും നടൻ വിജയ്‌യെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. മലയാളത്തിലും ഒട്ടേറെ സിനിമകളിൽ രംഭ അഭിനയിച്ചിട്ടുണ്ട്. രംഭയുടെ ബി​ഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് ആരാധകരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com