
അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കിയ ചിത്രമായിരുന്നു പുഷ്പ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകരിലേക്കെത്തിയിരുന്നു. 1000 കോടിയലധികം ചിത്രം കളക്ഷൻ നേടുകയും ചെയ്തു. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. സുകുമാറിനൊപ്പമുള്ള രശ്മികയുടെ ഒരു വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു പരിപാടിക്കായാണ് സുകുമാറും രശ്മികയും ഒന്നിച്ചെത്തിയത്. രശ്മികയെ കണ്ടയുടനെ കാലിന്റെ പരിക്കിനേക്കുറിച്ച് അന്വേഷിക്കുകയാണ് സുകുമാർ. സമീപകാലത്താണ് ജിമ്മിലെ പരിശീലനത്തിനിടയില്‍ വലതു കാലിന് പരിക്കേറ്റ വിവരം രശ്മിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പരിക്കേറ്റ കാലുമായി ഛാവ ട്രെയ്‌ലർ ലോഞ്ചിനെത്തിയ രശ്മികയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
വിക്കി കൗശൽ നായകനായെത്തിയ ഛാവയും തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. തമ, സിക്കന്ദർ, കുബേര തുടങ്ങി നിരവധി ചിത്രങ്ങളാണ് രശ്മികയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സിക്കന്ദറിൽ സൽമാൻ ഖാനൊപ്പമാണ് രശ്മിക അഭിനയിക്കുന്നത്. കുബേരയിൽ ധനുഷിനൊപ്പമാണ് നടി എത്തുക. തമയിൽ ആയുഷ്മാൻ ഖുറാനയാണ് നായകൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക