
ബോളിവുഡ് സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ബാഘി 4. ടൈഗർ ഷ്റോഫ് നായകനാകുന്ന ചിത്രത്തിന്റെ അപ്ഡേറ്റിനായി സിനിമാ പ്രേക്ഷകരും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ടൈഗർ ഷ്റോഫിന്റെ 35-ാം പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
സഞ്ജയ് ദത്ത്, ഹർനാസ് സന്ധു, സോനം ബജ്‌വ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റോണി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൈഗറെത്തുന്നത്. വളരെ ഡാർക്ക് മോഡിൽ തന്നെയാണ് ടൈഗറിനെ പോസ്റ്ററിൽ കാണാനാവുക. നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.
"എനിക്ക് ഒരു ഐഡന്റിറ്റി തന്നതും ഒരു ആക്ഷൻ ഹീറോ ആയി എന്നെത്തന്നെ തെളിയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കാൻ എന്നെ അനുവദിച്ചതുമായ ഫ്രാഞ്ചൈസി... ഇപ്പോൾ എന്റെ ഐഡന്റിറ്റി മാറ്റുന്ന ഫ്രാഞ്ചൈസിയായി മാറിയിരിക്കുന്നു.
ഇത്തവണ അവൻ അങ്ങനെയല്ല, 8 വർഷം മുമ്പ് നിങ്ങൾ സ്വീകരിച്ചതു പോലെ ഇത്തവണയും അവനെ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." - എന്നാണ് ടൈഗർ കുറിച്ചിരിക്കുന്നത്. എ ഹർഷയാണ് ബാഘി 4 സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 5 ന് ചിത്രം തിയറ്ററുകളിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക