ഗായിക കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

പ്രശസ്ത ഗായകന്‍ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കല്‍പ്പന
Kalpana Raghavendar
കല്‍പ്പന രാഘവേന്ദര്‍ ഫെയ്സ്ബുക്ക്
Updated on

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍. വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലാണ് ഗായിക ഇപ്പോള്‍. ഹൈദരാബാദ് നിസാപേട്ടിലെ വസതിയില്‍ ഈ മാസം രണ്ടിനാണ് കല്‍പ്പനയെ ഉറക്കഗുളിക കഴിച്ച് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തുന്നത്.

രണ്ട് ദിവസമായിട്ടും കല്‍പ്പന വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റ് സെക്യൂരിറ്റിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയാണ് വാതില്‍ തകര്‍ത്ത് അകത്തുകടന്നത്. കല്‍പ്പന ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം അറിവായിട്ടില്ല.

കല്‍പ്പന ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവസം ഭര്‍ത്താവ് ചെന്നൈയിലായിരുന്നു. വിവരം അറിഞ്ഞ് ഭര്‍ത്താവ് ഹൈദരാബാദിലെത്തി. പ്രശസ്ത ഗായകന്‍ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കല്‍പ്പന. 2010 ലെ സ്റ്റാര്‍ സിംഗര്‍ മലയാളം പ്രോ​ഗ്രാം വിജയിയാണ്. ഇതിനുശേഷം ഇളയരാജ, എ ആര്‍ റഹ്മാന്‍ തുടങ്ങിയവരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിവിധ ഭാഷകളിലായി 1500 ഓളം ഗാനങ്ങള്‍ കല്‍പ്പന ആലപിച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആര്‍ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസണ്‍ 1ല്‍ കല്‍പ്പന പങ്കെടുത്തിരുന്നു. മാമന്നനിലെ കൊടി പറകുര കാലം, കേശവ ചന്ദ്ര രാമാവത്തിലെ തെലങ്കാന തേജം തുടങ്ങിയവ കല്‍പ്പനയുടെ സമീപകാല ഹിറ്റുകളാണ്. കമല്‍ ഹാസന്റെ പുന്നഗൈ മന്നനില്‍ അതിഥി താരമായി അഭിനയിച്ചിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com