'എന്റെ പരിക്ക് ഒന്നു ഭേദമായിക്കോട്ടെ, കാണിച്ചു തരാം!' ബോളിവുഡിൽ തന്നെ ഒതുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് നോറ ഫത്തേഹി
നൃത്തച്ചുവടുകൾ കൊണ്ട് ബോളിവുഡിനെ അമ്പരപ്പിക്കുന്ന നടിയാണ് നോറ ഫത്തേഹി. ബോളിവുഡിൽ നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനേക്കുറിച്ചൊക്കെ നോറ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രംഗത്ത് നിന്ന് തന്നെ ഒതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
"ചില താരങ്ങൾ അവരുടെ പിആർ ഏജൻസികൾക്ക് പണം നൽകുകയും നോറയുടെ കാലം കഴിഞ്ഞു, ഇനി ഞാനാണ് പുതിയ നോറ എന്ന അടിക്കുറിപ്പോടെ അവരുടെയും എന്റെയും ചിത്രം ഒരുമിച്ച് വെക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണ്. നിങ്ങളെ വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെടാൻ എനിക്ക് ആരുമില്ല എന്നതുകൊണ്ട്, നിങ്ങൾക്ക് എന്നെ മറികടക്കാന്‍ കഴിയുമെന്ന് വിചാരിക്കണ്ട.
നിങ്ങളുടെ പാതയിൽ തന്നെ തുടരുക".- നോറ പറഞ്ഞു. "എന്റെ കണങ്കാലിന് പരിക്കേറ്റ സമയത്ത്, നോറയുടെ നൃത്തം അവസാനിച്ചു എന്ന് പ്രചാരണം തുടങ്ങി. പരിക്കിൽ നിന്ന് ഞാൻ പൂർണമായും സുഖം പ്രാപിച്ചിട്ടില്ല. എന്നാൽ സുഖം പ്രാപിച്ചാൽ ഉടൻ ഞാന്‍ ആരാണെന്ന് കാണിച്ചു തരാം"- എന്നും നോറ പറഞ്ഞു. എല്ലാവരെയും താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നതാണ് സിനിമാ വ്യവസായത്തിന്റെ സ്വഭാവമെന്നും നടി പറഞ്ഞു.
ഒരു വേഷത്തിനായി ഓഡിഷൻ നടത്തിയ ഒരു ഏജൻസി തന്നെ വഞ്ചിച്ചതിനെക്കുറിച്ചും അതേ പ്രൊജക്റ്റിനായി മറ്റൊരു നടിയെ രഹസ്യമായി നിർബന്ധിച്ചതിനെക്കുറിച്ചും നോറ സംസാരിച്ചു. അവർ മറുപടിയൊന്നും നൽകിയില്ലെന്ന് എന്നോട് പറഞ്ഞു. പക്ഷേ പിന്നീട് ആ വേഷത്തിനായി മറ്റൊരു പെൺകുട്ടിയെ അവർ ലോക്ക് ചെയ്തു.
എന്താണ് സംഭവിക്കുന്നതെന്ന് മാസങ്ങളോളം അവർ എന്നെ ചിന്തിപ്പിച്ചു. ഒടുവിൽ താൻ ആ ഏജൻസിയിൽ നിന്നും പിൻവാങ്ങിയെന്നും നോറ കൂട്ടിച്ചേർത്തു. സ്ത്രീ, സത്യമേവ ജയതേ 2, ആൻ ആക്ഷൻ ഹീറോ, മഡ്ഗാവ് എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലെ നൃത്തച്ചുവടുകളിലൂടെയാണ് നോറ ആരാധക മനം കവർന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

