
നിരവധി മികച്ച ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷരുടെ ഹൃദയം കവര്‍ന്ന നായികയാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്‍, നടി ലിസി എന്നിവരുടെ മകള്‍ എന്നതിനപ്പുറം സിനിമ ലോകത്ത് തന്റേതായൊരിടം കണ്ടെത്തി കഴിഞ്ഞു കല്യാണിയിപ്പോൾ. ഇപ്പോഴിതാ കല്യാണി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന രസകരമായ ഒരു വിഡിയോയാണ് ആരാധകരുടെ മനം കവരുന്നത്.
ഒരു കപ്പിനുള്ളിൽ ചീട്ട് വച്ച് മാജിക് കാണിക്കുന്ന കല്യാണിയെയാണ് വിഡിയോയിൽ കാണാനാവുക. ജാക്കിന്റെ കാർഡിൽ നിന്നാണ് കല്യാണിയുടെ വിഡിയോ തുടങ്ങുന്നത്. പിന്നീട് ക്വീനിലേക്കും, അവസാനം കിങ്ങിലേക്കും എത്തുന്ന കല്യാണിയെ വിഡിയോയിൽ കാണാം.
"എന്നെ ഒരു മജീഷ്യനായി നിയമിക്കാൻ, എന്റെ സഹോദരനെ ബോധ്യപ്പെടുത്താനുള്ള ആത്മാർഥമായ ശ്രമം. എന്റെ കുഞ്ഞ് അനന്തരവളുടെ പിറന്നാൾ വരാൻ പോകുന്നു. ഹൗഡിനി, ആരാണ്? ഇപ്പോൾ കല്യാണിയാണ്" - എന്നാണ് വിഡിയോയ്ക്കൊപ്പം നടി കുറിച്ചിരിക്കുന്നത്.
അതേസമയം നിരവധി പേരാണ് കല്യാണിയുടെ വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. 'ഇതെങ്ങനെ ചെയ്തു' എന്നാണ് കല്യാണിയുടെ കമന്റ് ബോക്സിൽ ഭൂരിഭാഗം പേരും ചോദിച്ചിരിക്കുന്നത്. 'മാജിക് കൊള്ളാം', 'എഡിറ്റിങ് നന്നായിട്ടുണ്ട്', 'അച്ഛന് വിഎഫ്എക്സ് സ്റ്റുഡിയോ ഉണ്ട്...ആങ്ങള വിഎഫ്എക്സിൽ ഡിഗ്രി എടുത്ത ആളുമാണ്',- എന്നൊക്കെയാണ് മറ്റു കമന്റുകൾ.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായാണ് കല്യാണി മലയാളത്തിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ കല്യാണി നായികയായെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക