'സ്റ്റീഫന്‍ നെടുമ്പള്ളി സൂര്യനെ പോലെ, സാന്നിധ്യം കഥയിലുടനീളം കാണാം'

സിനിമയുടെ കേന്ദ്ര ബിന്ദുവാണ് സ്റ്റീഫന്‍ നെടുമ്പുള്ളി. സുര്യനെ പോലൊരു കഥാപാത്രം അതിനെ ചുറ്റിത്തിരിയുന്ന ഗ്രഹങ്ങളെ പോലെയാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍
'സ്റ്റീഫന്‍ നെടുമ്പള്ളി സൂര്യനെ പോലെ, സാന്നിധ്യം കഥയിലുടനീളം കാണാം'
Updated on

സ്റ്റീഫന്‍ നെടുമ്പള്ളി സൂര്യനെ പോലെ, ചൂടും വെളിച്ചവും സൂര്യന്റെ സാന്നിധ്യം നമ്മളെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നു. ലൂസിഫറില്‍ 40 മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിനെ സിനിമയിലുടനീളം അടയാളപ്പെടുത്തുന്നത് ആ കഥാപാത്രത്തിന്റെ പ്രഭാവലയമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാന്‍ റിലീസിന് ഒരുങ്ങുന്നതിനിടെ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുരളി ഗോപി സിനിമയെയും ഭാവി പ്രതീക്ഷകളെയും കുറിച്ച് സംസാരിക്കുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് നല്‍കുകയും എന്നാല്‍ സിനിമയിലുടനീളം സാന്നിധ്യം അറിയിക്കുകും ചെയ്യുന്നുണ്ട്. സിനിമയുടെ കേന്ദ്ര ബിന്ദുവാണ് സ്റ്റീഫന്‍ നെടുമ്പള്ളി. സുര്യനെ പോലൊരു കഥാപാത്രം അതിനെ ചുറ്റിത്തിരിയുന്ന ഗ്രഹങ്ങളെ പോലെയാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. സുര്യന്റെ വെളിച്ചം, ചൂട്, അതുണ്ടാക്കുന്ന വിയര്‍പ്പ് എന്നിവ പോലെയാണ് സ്റ്റീഫന്‍ എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം സിനിമയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നും മുരളി ഗോപി ചൂണ്ടിക്കാട്ടുന്നു.

ഇരുണ്ട ഭൂതകാലമുള്ള കഥാപാത്രങ്ങള്‍ നിരവധി സിനിമകളില്‍ ഉണ്ടായിട്ടുണ്ട്. അതിന് സമാനം തന്നെയാണ് സ്റ്റീഫന്‍ നെടുമ്പുള്ളിയും. ഈ ഫോര്‍മുല പിന്‍തുടരുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. ആള്‍ട്ടര്‍ ഈഗോ എന്ന ഈ പ്രമേയത്തിന് കാലങ്ങളോളം പഴക്കമുണ്ട്. എന്നാല്‍ അവിടെ ഇപ്പോഴും സാധ്യതകള്‍ നിലനില്‍ക്കുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി - ഖുറേഷി അബ്‌റാം രണ്ടുപേരും ശക്തരാണ്. എന്നാല്‍ രണ്ടുപേരുടെയും അധികാര ഘടനകള്‍ വ്യത്യാസമുണ്ടെന്നും മുരളി ഗോപി പറയുന്നു.

വിന്റേജ് മോഹന്‍ലാല്‍ സിനിമകളുടെ സിനിമാറ്റിക് അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ലൂസിഫറില്‍ മുന്‍ ഹിറ്റുകളുടെ റഫറന്‍സ് ഉള്‍പ്പെടുത്തിയത്. 1987 ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ നാര്‍കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്, എന്ന ഹിറ്റ് ഡയലോഗ് ലൂസിഫറില്‍ ഉപയോഗിച്ചത് ബോധപൂര്‍വമായിരുന്നു.

അതേസമയം, സിനിമ എഴുതുന്ന സമയത്ത് മനസില്‍ വന്ന ചില സാഹചര്യങ്ങളും ആശങ്കളും മാത്രമാണ് കേരളത്തിലെ മയക്കുമരുന്ന് വ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നും നിലവിലെ വാര്‍ത്തകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മുരളി ഗോപി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com