
കൊച്ചി: എംപുരാന്റെ വിജയമനുസരിച്ച് ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചിയില്‍ ചിത്രത്തിന്റെ റിലീസിങിന് മുന്‍പായി മാധ്യമങ്ങളെ കാണുകയായിരുന്നു മോഹന്‍ലാലും അണിയറ പ്രവര്‍ത്തകരും. ലോകം മുഴുവന്‍ ഈ സിനിമയെ ഉറ്റുനോക്കുകയാണ്. ഇതൊരു അത്ഭുതമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
'സാധാരണരീതിയില്‍ സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷം ഒരുപാട് പേരോട് നന്ദി പറയും. എന്നാല്‍ ഈ സിനിമ ഇറങ്ങുന്നതിന് മുന്‍പുതന്നെ ഒരുപാട് പേരോട് നന്ദി പറയാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകരോടാണ് ആദ്യം നന്ദി പറയുന്നത്. ലോകം മുഴുവന്‍ ഈ സിനിമയെ ഉറ്റുനോക്കുകയാണ്. ഇതൊരു അത്ഭുതമാണ്. ഇത് ഒരൂസ്വപ്‌നമാണോയെന്ന് തോന്നുന്ന തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു എമ്പുരാന്‍' - മോഹന്‍ലാല്‍ പറഞ്ഞു. ഇതിന്റെ വിജയമനുസരിച്ചാകും ചിത്രത്തിന്റെ മൂന്നാഭാഗം ഇറങ്ങുകയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരു സിനിമാ സംവിധായകന്‍ ആവാന്‍ കാരണക്കാരന്‍ മുരളി ഗോപിയാണെന്ന് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞു. 'മലയാള സിനിമയിലെ ജൂനിയര്‍ സംവിധായകന്‍മാരില്‍ ഒരാളാണ് ഞാന്‍. ഇതുപോലെ ഒരു പ്രോജക്ട് ഒരുക്കാന്‍ കഴിഞ്ഞത് മുജ്ജന്മ സുകൃതമാണ്. ഞാന്‍ സംവിധായകനാകാന്‍ കാരണം മുരളി ഗോപിയാണ്. അദ്ദേഹത്തിനോടാണ് ആദ്യം നന്ദി പറയുന്നത്. സിനിമയെ കുറിച്ച് സ്വപ്‌നം കാണുമ്പോള്‍ എന്നെക്കാള്‍ വട്ടുള്ള ഒരാള്‍ ഇല്ലെന്നായിരുന്നു എന്റെ തോന്നല്‍. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍ അത് മാറ്റിക്കളഞ്ഞു. ആന്റണി പെരുമ്പാവൂരിനെ ചിത്രത്തിന്റെ നിര്‍മാതാവായി ലഭിച്ചതില്‍ വളരെ സന്തോഷ'മുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക