'ഇനി ഞാൻ പറയും നീയൊക്കെ കേക്കും', ഒറ്റ പേര് മോഹൻലാൽ; തുടരും ലൂസിഫറിനെയും തകർത്തോ?

മോഹൻലാലിനൊപ്പം ശോഭനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
Thudarum
തുടരുംഫെയ്സ്ബുക്ക്
Updated on

മോഹൻലാല്‍- തരുൺ മൂർത്തി ചിത്രം തുടരും തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മോഹൻലാലിനൊപ്പം ശോഭനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും വൻ ഹിറ്റായി മാറി. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.

മോഹൻലാലിന്റെ ഫാൻസ് പേജുകളിലാണ് പുതിയ കളക്ഷൻ റിപ്പോർട്ട് പ്രചരിക്കുന്നത്. മോഹൻലാലിന്റെ തന്നെ മികച്ച കളക്ഷൻ നേടിയ ലൂസിഫറിനെയും ചിത്രം തകർത്തു എന്നാണ് റിപ്പോർട്ട്. ആഗോളതലത്തില്‍ ലൂസിഫറിന്റെ കളക്ഷൻ റെക്കോഡായ 128 കോടിയെ തകർത്ത് തുടരും 130 കോടി നേടിയെന്നാണ് റിപ്പോർട്ട്.

Thudarum
തുടരുംസ്ക്രീൻഷോട്ട്

കെ ആർ സുനിൽ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. ഷണ്‍മുഖം എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയിരിക്കുന്നത്. ഫര്‍ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, പ്രകാശ് വര്‍മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇതിന് മുൻപ് മോഹൻലാൽ നായകനായെത്തിയ എംപുരാൻ, പുലിമുരുകൻ, ലൂസിഫർ, നേര് തുടങ്ങിയ ചിത്രങ്ങളാണ് മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com