'ഇത് ആഘോഷിക്കാനുള്ള സമയമല്ല, മാതൃരാജ്യത്തിനൊപ്പം'; ത​ഗ് ലൈഫ് ഓഡിയോ ലോ‍ഞ്ച് മാറ്റി

മെയ് 16 നായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്താൻ തീരുമാനിച്ചിരുന്നത്.
Kamal Haasan, Thug Life
കമൽ ഹാസൻ, ത​ഗ് ലൈഫ്എക്സ്
Updated on
1 min read

മണിരത്നം- കമൽ ഹാസൻ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ത​ഗ് ലൈഫ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മാറ്റി വച്ചതായി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. രാജ്യാതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാ​ഗ്രതയും കണക്കിലെടുത്താണ് തീരുമാനമെന്നും നടൻ കമൽ ഹാസൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മെയ് 16 നായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും നടൻ അറിയിച്ചു. "കലയ്ക്ക് കാത്തിരിക്കാം, ഇന്ത്യയാണ് ഒന്നാമത്. നമ്മുടെ സൈനികര്‍ നമ്മുടെ മാതൃ രാജ്യത്തിന്റെ പ്രതിരോധത്തില്‍ അചഞ്ചലമായ ധൈര്യത്തോടെ മുന്‍നിരയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍, ഇത് ആഘോഷിക്കാനുള്ള സമയമല്ല. നിശബ്ദ ഐക്യദാര്‍ഢ്യത്തിനുള്ള സമയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുതിയ തീയതി പിന്നീട്, കൂടുതല്‍ ഉചിതമായ സമയത്ത് പ്രഖ്യാപിക്കും", -കമല്‍ ഹാസന്‍ പത്രക്കുറിപ്പില്‍ കുറിച്ചു.

"ഈ സമയത്ത്, നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജാഗ്രതയോടെ നിലകൊള്ളുന്ന നമ്മുടെ സായുധ സേനയിലെ ധീരരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ചിന്തകള്‍ക്കൊപ്പമാണ്. പൗരന്മാരെന്ന നിലയില്‍, സംയമനത്തോടെയും ഐക്യദാര്‍ഢ്യത്തോടെയും പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്. ആഘോഷം പ്രതിഫലനത്തിന് വഴിയൊരുക്കണം", കമല്‍ ഹാസന്‍ സൂചിപ്പിച്ചു.

ജൂൺ 5 നാണ് ത​ഗ് ലൈഫ് റിലീസിനെത്തുക. കമൽ ഹാസനെക്കൂടാതെ ചിമ്പു, ജോജു ജോർജ്, അലി ഫസൽ, തൃഷ, അശോക് സെല്‍വന്‍, നാസര്‍, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

രവി കെ ചന്ദ്രൻ ആണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കുന്നത്. എആർ റഹ്മാന്റേതാണ് സം​ഗീതം. കമല്‍ ഫിലിം ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണിരത്‌നം, ആര്‍ മഹേന്ദ്രന്‍, ശിവ ആനന്ദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com