
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു കൊണ്ട് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ആഗോളതലത്തില്‍ 200 കോടിയും പിന്നിട്ടാണ് മുന്നേറുന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറലാകുന്നത്.
മോഹന്‍ലാല്‍ അവതരിപ്പിച്ച ഷണ്‍മുഖം എന്ന കഥാപാത്രത്തിന്‍റെ പഴയകാല ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയില്‍ സ്റ്റണ്ട് ചെയ്തു കൊണ്ടിരുന്ന ഷണ്‍മുഖത്തെയാണ് ചിത്രത്തില്‍ കാണാനാവുക. ചിത്രത്തിലെ 'കഥ തുടരും' എന്ന ഗാനത്തിലെ വരികളാണ് ചിത്രത്തിന് അടിക്കുറിപ്പായി മോഹന്‍ലാല്‍ കുറിച്ചത്.
നിമിഷ നേരം കൊണ്ടാണ് ഈ ചിത്രം ആരാധകര്‍ക്കിടയില്‍ ഹിറ്റായി മാറിയത്. ഹാര്‍നസ് ധരിച്ച് സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിന് തയ്യാറായി നില്‍ക്കുന്ന മോഹന്‍ലാലിന്റെ ഷണ്‍മുഖനാണ് ചിത്രത്തിലുള്ളത്. ഒപ്പം സ്റ്റണ്ട് മാസ്റ്ററായ ഭാരതിരാജയുടെ കഥാപാത്രത്തേയും വിജയ് സേതുപതി അവതരിപ്പിച്ച, ഷണ്‍മുഖന്റെ സുഹൃത്ത് അന്‍പിനേയും ചിത്രത്തില്‍ കാണാം.
ലാലേട്ടാ നിങ്ങൾ മാസ് ഒന്നും കാണിക്കണെമെന്നില്ല ബെൻസിനെപ്പോലെ ഉള്ള കഥാപാത്രങ്ങൾ മതി എന്നാണ് ഭൂരിഭാഗം പേരും ചിത്രത്തിന് കമന്‍റ് ചെയ്തിരിക്കുന്നത്. മൂന്ന് ലെജന്‍റുകൾ ഒറ്റ ഫ്രെയിമിൽ എന്ന് കുറിക്കുന്നവരുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ