
മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'വൃഷഭ'യുടെ റിലീസ് തിയതി പുറത്ത്. തന്റെ പിറന്നാളിനോട് അനുബന്ധിച്ച് മോഹൻലാൽ തന്നെയാണ് റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബർ 16ന് ചിത്രം തിയറ്ററുകളിൽ എത്തും. ഒപ്പം പുതിയ പോസ്റ്ററും മോഹൻലാൽ റിലീസ് ചെയ്തിട്ടുണ്ട്. തന്റെ ആരാധകർക്കായി ഈ ചിത്രം സമർപ്പിക്കുന്നുവെന്ന് കുറിച്ചാണ് വൃഷഭയുടെ റിലീസ് വിവരം മോഹൻലാൽ പങ്കുവച്ചത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു വൃഷഭയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ ആയിരുന്നു അവസാന ഷെഡ്യൂള്‍. നന്ദകിഷോർ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ റിലീസിനെത്തും. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യുന്നു.
ഫാൻ്റസി ആക്ഷൻ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സഹ്‍റ എസ് ഖാന്‍ ആണ് ചിത്രത്തിലെ നായിക. ഒരേസമയം മലയാളത്തിലും തെലുങ്കിലുമാണ് ചിത്രം ചിത്രീകരിക്കുന്നത്. ഷാനയ കപൂർ, രമ്യാ കൃഷ്ണ, സിമ്രാൻ, രവിശങ്കർ, ശരത്കുമാർ, കെജിഎഫ് ഫെയിം ഗരുഡ റാം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ